|    Dec 3 Sat, 2016 10:03 am
FLASH NEWS

കേണിച്ചിറയില്‍ കാട്ടാന വെടിയേറ്റ് ചരിഞ്ഞ നിലയില്‍

Published : 7th November 2016 | Posted By: SMR

പനമരം: മുത്തങ്ങ ചെതലയത്ത് കാട്ടാനയെ വെടിവച്ചു കൊന്ന സംഭവത്തില്‍ പ്രതികളെ കസ്റ്റഡിയിലെടുത്ത് ആഴ്ചകള്‍ക്കകം മറ്റൊരു കാട്ടാനയെ കൂടി വെടിയേറ്റു ചരിഞ്ഞ നിലയില്‍ കണ്ടെത്തി. പനമരം കേണിച്ചിറ അതിരാറ്റുകുന്നിലാണ് കാടാകുളം ഗോപാലകൃഷ്ണന്റെ ഉടമസ്ഥതതയിലുള്ള നെല്‍പ്പാടത്ത് വെടിയേറ്റു ചരിഞ്ഞ നിലയില്‍ കാട്ടാനയുടെ ജഡം കണ്ടെത്തിയത്. 20 വയസ്സ് തോന്നിക്കുന്ന മോഴയാനയാണ് വെടിയേറ്റു ചരിഞ്ഞത്.
അന്വേഷണം ആരംഭിച്ചതായി സൗത്ത് വയനാട് ഡിഎഫ്ഒ അബ്ദുല്‍ അസീസ് പറഞ്ഞു. ഇന്നലെ പുലര്‍ച്ചെ 4.30ഓടെ ഈ ഭാഗത്തുനിന്നു വെടിയൊച്ച കേട്ടതായി പരിസരവാസികള്‍ പറയുന്നു. മൂന്നു വെടിയുണ്ടകളുടെ പാടുകളാണ് ആനയുടെ മസ്തിഷ്‌കത്തിലുള്ളത്. കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ മൂന്നാമത്തെ ആനയാണ് ഇതോടെ ജില്ലയില്‍ വെടിയേറ്റ് ചരിയുന്നത്.  കഴിഞ്ഞ മെയ് 30ന് വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റേഞ്ചിലെ നാലാം മൈലില്‍ കാട്ടാന വെടിയേറ്റ് ചരിഞ്ഞിരുന്നു. ആ അന്വേഷണം വഴിമുട്ടിനില്‍ക്കവെയാണ് കഴിഞ്ഞ ജൂലൈ 26ന് പുല്‍പ്പള്ളി കാപ്പിക്കുന്നില്‍ കൃഷിയിടത്തിലായി വനത്തോടടുത്ത പ്രദേശത്ത് കാട്ടാന വെടിയേറ്റ് ചരിഞ്ഞത്. ഈ സംഭവത്തില്‍ ഉടന്‍ തന്നെ കുറ്റക്കാരായ പ്രതികളെ പിടികൂടുന്നതിന് വനംവകുപ്പിനു കഴിഞ്ഞിരുന്നു.
സൗത്ത് വയനാട് ഡിഎഫ്ഒ അബ്ദുല്‍ അസീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. സംഭവത്തില്‍ മന്ത്രി കെ രാജു അന്വേഷണത്തിന് ഉത്തരവിട്ടു. ഇത്തരം സംഭവങ്ങള്‍ വയനാട്ടില്‍ ആവര്‍ത്തിക്കുന്നതിനെ കുറിച്ചും കുറ്റവാളികളെ കണ്ടെത്തുന്നതിനുമാണ് വനംമന്ത്രി അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day