|    Dec 7 Wed, 2016 7:55 pm
FLASH NEWS

കെ സി ത്യാഗി ജെഡിയു സെക്രട്ടറി ജനറല്‍

Published : 11th November 2016 | Posted By: SMR

പാറ്റ്‌ന: മുതിര്‍ന്ന നേതാവ് കെ സി ത്യാഗിക്ക് സെക്രട്ടറി ജനറല്‍ സ്ഥാനം നല്‍കി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദളി (യുനൈറ്റഡ്) ന്റെ പുതിയ കമ്മിറ്റി നിലവില്‍വന്നു. കെ സി ത്യാഗിയടക്കം ഒമ്പത് ജനറല്‍ സെക്രട്ടറിമാരുടെയും ആറ് സെക്രട്ടറിമാരുടെയും ഖജാഞ്ചിയുടെയും പേരുകളാണ് ഇന്നലെ പ്രഖ്യാപിച്ചത്. നയതന്ത്രപ്രതിനിധി പവന്‍ കുമാര്‍ വര്‍മ, മാധ്യമപ്രവര്‍ത്തകന്‍ ഹരിവംശ്, രാംചന്ദ്ര, പ്രസാദ് സിങ്, കേരളത്തില്‍ നിന്നുള്ള വര്‍ഗീസ് ജോര്‍ജ് എന്നിവര്‍ ജനറല്‍ സെക്രട്ടറിമാരില്‍പ്പെടും.അരുണ്‍ കുമാര്‍ ശ്രീവാസ്തവ, ജാവേദ് റാസ, ശ്യാംരജക്, മൗലാനാ ഗുലാം റസൂല്‍ ബാലിയാവി എന്നിവരാണ് മറ്റു ജനറല്‍ സെക്രട്ടറിമാര്‍. രവീന്ദര്‍ പ്രസാദ് സിങ്, രാംസേവക് സിങ്, വിദ്യാസാഗര്‍, നിഷാദ്, വീരേന്ദ്ര സിങ് വിധുരി, അഫാഖ് അഹമ്മദ് ഖാന്‍, ശ്രേയാംസ് കുമാര്‍ എന്നിവരാണ് ദേശീയ സെക്രട്ടറിമാര്‍. എം പി കൗശലേന്ദ്ര കുമാറാണ് പുതിയ ഖജാഞ്ചി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day