|    Dec 6 Tue, 2016 11:24 pm
FLASH NEWS

കെ പി ശശികലയെ തടയാനൊരുങ്ങി വിദ്യാര്‍ഥികളും നാട്ടുകാരും

Published : 7th November 2016 | Posted By: SMR

പാലക്കാട്: വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നതിനെതിരേ പോലിസ് കേസെടുത്ത ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല വലപ്പുഴ ഗവ. എച്ച്എസ്എസിലെത്തിയാല്‍ തടയാനൊരുങ്ങി വിദ്യാര്‍ഥികളും അധ്യാപകരും. താന്‍ പഠിപ്പിക്കുന്ന സ്‌കൂള്‍ പാകിസ്താനാണെന്ന് ശശികല അഭിപ്രായപ്പെട്ടിരുന്നു. ഇതില്‍ പ്രതിഷേധിച്ചും വര്‍ഗീയ നിലപാടുള്ള അധ്യാപിക പഠിപ്പിേക്കണ്ടതില്ല എന്നാവശ്യപ്പെട്ടുമാണ് വിദ്യാര്‍ഥികള്‍ ഉള്‍െപ്പടെയുള്ളവര്‍ സമരത്തിനിറങ്ങുന്നത്.
ഇന്ന് അവര്‍ സ്‌കൂളിലേക്കു വരുമ്പോള്‍ തടയുമെന്ന് സ്‌കൂള്‍ സംരക്ഷണ സമിതി അറിയിച്ചിട്ടുണ്ട്. ബിജെപി ഒഴികെയുള്ള എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ചേര്‍ന്ന് രൂപം നല്‍കിയതാണ് സ്‌കൂള്‍ സംരക്ഷണ സമിതി. പ്രധാനാധ്യാപകനായ മുസ്‌ലിംലീഗ് പ്രവര്‍ത്തകന്‍ അവധിയില്‍ പോയതോടെ വൈസ് പ്രിന്‍സിപ്പലായ ശശികലയ്ക്കാണ് സ്‌കൂളിന്റെ ചുമതല. സ്‌കൂളിലെ അപമാനിച്ച ശശികലയെ ഇനി സ്‌കൂളില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് രക്ഷിതാക്കളും നാട്ടുകാരും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day