|    Dec 10 Sat, 2016 8:10 pm

കെ-ടെറ്റ് പരീക്ഷ: സമയം വൈകിയതുമായി ബന്ധപ്പെട്ട് വടകരയില്‍ വാക്ക് തര്‍ക്കം

Published : 6th November 2016 | Posted By: SMR

വടകര: കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) പരീക്ഷ അരമണിക്കൂറോളം വൈകി തുടങ്ങിയതിനെ തുടര്‍ന്ന് പരീക്ഷാ സെന്ററില്‍ വാക്കേറ്റവും പ്രതിഷേധവും. വടകര പുതുപ്പണം ജെഎന്‍ എംഎച്ച്എസ്എസിലാണ് കെ-ടെറ്റ് പാര്‍ട്ട് ഒന്ന് പരീക്ഷക്കെത്തിയവര്‍ പ്രതിഷേധിച്ചത്. രണ്ടര മണിക്കൂറാണ് പരീക്ഷക്കായുള്ള സമയം.  എന്നാല്‍ ഇന്നലെ രാവിലെ 10ന്  തുടങ്ങേണ്ട പരീക്ഷ 10.30 ഓടെയാണ് ആരംഭിച്ചതെന്ന് പരീക്ഷാര്‍ഥികള്‍ പറഞ്ഞു. സമയം വൈകിയത് പരീക്ഷാ ചുമതലയുള്ളവരുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ വനിതകളുള്‍പ്പെടെയുള്ള പരീക്ഷാര്‍ഥികളോട്  അപമര്യാദയായാണ് ഡ്യൂട്ടിയിലുള്ള ചിലര്‍  പെരുമാറിയതെന്നും പരാതിയുണ്ട്. സാധാരണ 10 മുതല്‍ 12.30വരെയാണ് പരീക്ഷാ സമയം. വൈകി ചോദ്യപേപ്പര്‍ നല്‍കിയതിനെ തുടര്‍ന്ന് അരമണിക്കൂര്‍ അധികം നല്‍കണമെന്ന ആവശ്യം പരീക്ഷാ ഡ്യൂട്ടിയിലുള്ളവര്‍ ചെവിക്കൊള്ളാതെ ഉത്തരപേപ്പര്‍ ബലമായി പിടിച്ചുവാങ്ങുകയായിരുന്നുവത്രെ. കെ-ടെറ്റ് പാര്‍ട്ട് ഒന്ന് പരീക്ഷക്ക് അഞ്ചു വിഷയങ്ങള്‍ ഉള്‍പ്പെടുത്തി മൂന്നു സെറ്റ് ചെദ്യപേപ്പറുകളാണുള്ളത്. ഓരോ വിഷയത്തിനും അരമണിക്കൂര്‍ കണക്കാക്കിയാണ് സമയം അനുവദിക്കപ്പെട്ടത്. പരീക്ഷ വൈകി തുടങ്ങിയതിനാല്‍ ജെഎന്‍എംഎച്ച്എസ എസ് സെന്ററിലെ ഭൂരിഭാഗം പേര്‍ക്കും മൂന്നു സെറ്റ് ചോദ്യപേപ്പര്‍ പൊട്ടിച്ച് വായിക്കാനുള്ള സമയം പോലും ലഭിച്ചില്ല.  അതിനിടെ പരീക്ഷയുടെ ചോദ്യപേപ്പര്‍ പൊട്ടിച്ച് നല്‍കുന്നതില്‍ പാലിക്കേണ്ട നടപടിക്രമങ്ങളും ഇവിടെ ലംഘിക്കപ്പെട്ടതായും പരീക്ഷാര്‍ഥികള്‍ പറയുന്നു. പരീക്ഷാ ഹാളില്‍ വച്ച് ചോദ്യപേപ്പര്‍ പൊട്ടിക്കുന്നതിന് മുമ്പ് റോള്‍ നമ്പരും പേരും എഴുതി പരീക്ഷ എഴുതുന്ന രണ്ടുപേരെക്കൊണ്ട് ഒപ്പിടുവിച്ചതിനുശേഷമേ ചോദ്യപേപ്പര്‍ കെട്ടിന്റെ സീല്‍ പൊട്ടിക്കാന്‍ പാടുള്ളൂ. പരീക്ഷാ ഡ്യൂട്ടിക്കെത്തിയവരാകട്ടെ യൊതൊരു പരിശീലനവും ലഭിക്കാത്തവരെ പോലെയാണ് പെരുമാറിയതെന്നും പരാതിയുണ്ട്. 300ഓളം പേരാണ് ഈ സെന്ററില്‍ പരീക്ഷയെഴുതാനായെത്തിയത്. പരീക്ഷ നടത്തിപ്പുകാരുടെ നിരുത്തരവാദപരമായ സമീപനത്തില്‍ പ്രതിഷേധിച്ച് പരീക്ഷക്കെത്തിയവര്‍ സ്‌കൂള്‍ ഹെഡ്മാസ്റ്ററുടെ ഓളസിലെത്തി പരാതിപ്പെട്ടെങ്കിലും വൈകി തുടങ്ങിയ പരീക്ഷ വൈകി അവസാനിപ്പിക്കാന്‍ അധികൃതര്‍ തയ്യാറായുമില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക