|    Dec 5 Mon, 2016 1:56 pm
FLASH NEWS

കെ ടി ജലീലിന്റെ പ്രസ്താവന വിവരക്കേട്: ഖാസി ഫോറം

Published : 25th October 2016 | Posted By: SMR

തിരുവനന്തപുരം: മുത്വലാഖ് മനുഷ്യത്വരഹിതമാണെന്ന മന്ത്രി കെ ടി ജലീലിന്റെ പ്രസ്താവനയും വിഷയത്തില്‍ മുസ്‌ലിംലീഗ് അഭിപ്രായം പറയണമെന്ന നിലപാടും ഇസ്‌ലാമിക ശരീഅത്ത് സംബന്ധിച്ച അദ്ദേഹത്തിന്റെ വിവരക്കേടിന്റെ ഭാഗമാണെന്ന് കേരള ഖത്തീബ്‌സ് ആന്റ് ഖാസി ഫോറം സംസ്ഥാന പ്രസിഡന്റ് പാനിപ്ര ഇബ്രാഹീം മൗലവിയും ജനറല്‍ സെക്രട്ടറി പാച്ചല്ലൂര്‍ അബ്ദുല്‍ സലീം മൗലവിയും സംയുക്ത വാര്‍ത്താക്കുറിപ്പില്‍ അഭിപ്രായപ്പെട്ടു.
ശരീഅത്ത് ത്വലാഖിനെ അങ്ങേയറ്റം നിരുല്‍സാഹപ്പെടുത്തിയിട്ടുള്ളതാണ്. എന്നാല്‍, അത്യപൂര്‍വം സാഹചര്യങ്ങളില്‍ മുത്വലാഖ് അനിവാര്യമാവുന്നതിനെ ഇസ്‌ലാം അംഗീകരിക്കുന്നുണ്ട്. മതനിയമങ്ങളില്‍ രാഷ്ട്രീയക്കാരുടെ ഇടപെടലുകള്‍ ആവശ്യമില്ല.
കെ ടി ജലീല്‍ ബോധപൂര്‍വമായോ അല്ലാതെയോ ശരീഅത്ത് വിരുദ്ധരുടെ മെഗാഫോണായി പ്രവര്‍ത്തിക്കുകയാണെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.
ഏകീകൃത സിവില്‍കോഡ് അടിച്ചേല്‍പ്പിക്കാനും മുത്വലാഖ് നിരോധിക്കാനുമുള്ള നീക്കങ്ങള്‍ക്കെതിരേ ഖാസി ഫോറം പ്രചാരണ കാംപയില്‍ നടത്തും. കാംപയിന്റെ ഭാഗമായി 26ന് ഉച്ചയ്ക്ക് 2.30ന് തമ്പാനൂര്‍ ഹൈലാന്റ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പണ്ഡിതസംഗമം ഗ്രാന്റ് മുഫ്തി വടുതല വി എം മൂസാ മൗലവി ഉദ്ഘാടനം ചെയ്യും.
തിരുവനന്തപുരം വലിയ ഖാസി ചേലക്കുളം മുഹമ്മദ് അബ്ദുല്‍ ബുഷ്‌റാ മൗലവി അധ്യക്ഷത വഹിക്കും. പണ്ഡിതരായ മൗലവി സയ്യിദ് മുസ്തഫ ഹസ്രത്ത്, ഹാഫിസ് പി എച്ച് അബ്ദുല്‍ ഗഫാര്‍ മൗലവി, ഹാഫിസ് അബ്ദുല്‍ ഷുക്കൂര്‍ മൗലവി എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കും. വിവിധ പണ്ഡിതസംഘടനാ നേതാക്കള്‍, ഇസ്‌ലാമിക പ്രഭാഷകര്‍, ഇമാമുമാര്‍ തുടങ്ങിയവര്‍ സംബന്ധിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 989 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day