|    Dec 5 Mon, 2016 1:56 pm
FLASH NEWS

കെപിസിസി രാജ്ഭവന്‍ മാര്‍ച്ച് നടത്തി

Published : 3rd November 2016 | Posted By: SMR

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെ കസ്റ്റഡിയിലെടുത്ത കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് കെപിസിസിയുടെ നേതൃത്വത്തില്‍ രാജ്ഭവനിലേക്ക് കോണ്‍ഗ്രസ് എംഎല്‍എമാര്‍ മാര്‍ച്ച് നടത്തി. കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി നിര്‍ത്തിവച്ചശേഷമാണ് കെപിസിസി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഇന്ദിരാഭവനില്‍ നിന്നു പ്രവര്‍ത്തകര്‍ മാര്‍ച്ച് തുടങ്ങിയത്. രാഹുല്‍ ഗാന്ധിയെ കസ്റ്റഡിയിലെടുത്ത ഡല്‍ഹി പോലിസ് നിലപാട് ന്യായീകരിക്കാനാവാത്തതാണെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു. ഇന്ത്യന്‍ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ് രാഹുല്‍ഗാന്ധിയുടെ അറസ്റ്റെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. രാഹുല്‍ ഗാന്ധിയെ അന്യായമായി കസ്റ്റഡിയിലെടുത്ത പോലിസുകാര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ ജനാധിപത്യ ധ്വംസനങ്ങളുടെ തുടര്‍ച്ചയാണ് രാഹുല്‍ ഗാന്ധിയുടെ അറസ്റ്റെന്ന് മുകുള്‍ വാസ്‌നിക് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day