|    Dec 4 Sun, 2016 3:19 am
FLASH NEWS

കെട്ടിടനിര്‍മാണപ്പിഴവെന്ന് ആക്ഷേപം; സ്‌കൂള്‍ ഭിത്തിയിലെ ടൈല്‍ ഇളകിവീണ് വിദ്യാര്‍ഥിയുടെ കൈഞരമ്പുകളറ്റു

Published : 9th November 2016 | Posted By: SMR

തൊടുപുഴ: സ്‌കൂള്‍ ഭിത്തിയിലെ ടൈല്‍ ഇളകി വീണ് പ്ലസ്‌വണ്‍ വിദ്യാര്‍ഥിയുടെ കൈ ഞരമ്പുകളറ്റു. തിങ്കളാഴ്ച ഉച്ചയ്ക്ക് മൂലമറ്റം ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം.സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി ചള്ളാവയല്‍ ഇലവുങ്കല്‍ വിനോദിന്റെ മകന്‍ അനന്ദു (16) വിനാണ് പരിക്കേറ്റത്.ഉടന്‍ തന്നെ സ്‌കൂള്‍ അധികൃതര്‍ അനന്ദുവിനെ തൊടുപുഴയിലെ ആശുപത്രിയിലെത്തിച്ചു.വലതു കൈയ്യിലെ മൂന്ന് ഞരമ്പുകള്‍ മുറിഞ്ഞ് പോയതിനെ തുടര്‍ന്ന് വിദ്യാര്‍ഥിയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി.ബുധനാഴ്ച സ്‌കൂളില്‍ നടക്കുന്ന സബ് ജില്ലാ പ്രവൃത്തി പരിചയമേളക്കായി ക്ലാസ് റൂം ഒരുക്കുന്നതിനിടെയാണ് അപകടം.അനന്ദുവും സുഹൃത്തുക്കളും മുറി വൃത്തിയാക്കുന്നതിനിടെ കെട്ടിടത്തിന്റെ ഭിത്തിയില്‍ പതിപ്പിച്ചിരുന്ന ടൈലുകള്‍ ഇളകി വീഴുകയായിരുന്നു.തലയില്‍ വീഴാതിരിക്കുന്നതിനായി കൈ കൊണ്ട് തട്ടി മാറ്റുന്നതിനിടെയാണ് കൈയ്ക്ക് മുറിവേറ്റതെന്ന് അനന്ദു പറഞ്ഞു.ഇതിനിടെ നിര്‍മ്മാണത്തിലെ അപാകതയാണ് അപകട കാരണമെന്ന് അക്ഷേപം ഉയര്‍ന്നു.2011ലാണ് കെട്ടിടത്തിന്റെ പണി പൂര്‍ത്തീകരിച്ചത്.ഇപ്പോള്‍ അടര്‍ന്നു വീണതിന്റെ ബാക്കി ഭാഗം ഏതുസമയവും നിലം പതിക്കാവുന്ന അവസ്ഥയിലാണ്.ടൈല്‍ ഭിത്തിയില്‍ നിന്നും വേര്‍പ്പെട്ട് ഉള്‍വശം പൊള്ളയായ നിലയിലാണ്.അതിനാല്‍ ഇവിടെ ക്ലാസ് നടത്താന്‍ സാധിക്കില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.കരാറുകാരനെതിരേ നിയമ നടപടി സ്വീകരിക്കുന്ന കാര്യം ആലോചിച്ച് വരികയാണെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്‌കൂളാണിത്. പിടിഎ കമ്മിറ്റിയുമായി ആലോചിച്ച് സഹായം ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ജില്ലാ പഞ്ചായത്തംഗം സി വി സുനിത പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day