|    Dec 9 Fri, 2016 1:14 pm

കെഎസ്‌കെറ്റിയു സംസ്ഥാന സമ്മേളനത്തിന് മൂവാറ്റുപുഴയില്‍ തുടക്കമായി

Published : 9th November 2016 | Posted By: SMR

മൂവാറ്റുപുഴ: കെഎസ്‌കെറ്റിയു സംസ്ഥാന സമ്മേളനത്തിന് മൂവാറ്റുപുഴയില്‍ തുടക്കമായി. സമ്മേളനത്തിന്റെ ഭാഗമായുള്ള കെഎസ്‌കെറ്റിയു സംസ്ഥാന പ്രസിഡന്റ് ബി രാഘവന്‍ നയിക്കുന്ന ദീപശിഖാ ജാഥയെ ശൂലംമുകള്‍ പിപി എസ്‌തോസ് കവാടത്തിലും സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ ആര്‍ ബാലന്‍ നയിക്കുന്ന കൊടിമര ജാഥയെ വാളകം ബഥനിപ്പടി എം കെ പുരുഷോത്തമന്‍ കവാടത്തിലും സി റ്റി കൃഷ്ണന്‍ നയിക്കുന്ന പാതാക ജാഥയെ കക്കടാശ്ശേരിയില്‍ പി എം മക്കാര്‍ കവാടത്തിലും സ്വീകരിച്ചു.തുടര്‍ന്ന് ദീപശിഖയേന്തിയ അത്‌ലറ്റുകളുടെയും ഇരുചക്ര വാഹനങ്ങളുടെയും അകമ്പടിയോടെ മൂവാറ്റുപുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് പരിസരത്ത് സംഗമിച്ചു. തുടര്‍ന്ന് പൊതുസമ്മേളന വേദിയായ ഗവ. ഹോമിയോ ആശുപത്രി ഗ്രൗണ്ടില്‍ സ്വാഗതസംഘം ചെയര്‍മാന്‍ പി രാജീവ് പതാക ഉയര്‍ത്തി. ടൗണ്‍ഹാള്‍ ഗ്രൗണ്ടില്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി ചിന്നകുട്ടന്‍ ദീപശിഖ തെളിയിച്ചു. ഇതോടനുബന്ധിച്ച് ടൗണ്‍ഹാള്‍ ഗ്രൗണ്ടില്‍ ഒരുക്കിയ ലോകചരിത്ര ചിത്രപ്രദര്‍ശനവും കലി ചിത്ര പ്രദര്‍ശനവും അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സുനില്‍ ചോപ്ര ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. ഇന്ന് മൂവാറ്റുപുഴ മേള ഓഡിറ്റോറിയത്തില്‍ തുടങ്ങുന്ന പ്രതിനിധി സമ്മേളനം രാവിലെ 10ന് കര്‍ഷക തൊഴിലാളിയൂനിയന്‍ അഖിലേന്ത്യേ ജനറല്‍ സെക്രട്ടറി എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day