|    Dec 10 Sat, 2016 6:11 pm

കെഎസ്‌കെടിയു സമ്മേളനത്തിനെത്തിയലോറികള്‍ നോക്കുകൂലി ആവശ്യപ്പെട്ട് തടഞ്ഞു

Published : 27th October 2016 | Posted By: SMR

മൂവാറ്റുപുഴ: കെഎസ്‌കെടിയു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മൂവാറ്റുപുഴയില്‍ നടക്കുന്ന കാര്‍ഷിക മേള നഗരിയിലേക്കുള്ള സാധന സാമഗ്രികള്‍ കൊണ്ടുവന്ന ലോറികള്‍ തൊഴിലാളികള്‍ നോക്കുകൂലി ആവശ്യപ്പെട്ട് തടഞ്ഞു. ഇന്നലെ രാവിലെ മുനിസിപ്പല്‍ സ്റ്റേഡിയത്തിലേക്ക് അഞ്ചു ലോറികളിലായി കൊണ്ടുവന്ന അമ്യൂസ്‌മെന്റ് പാര്‍ക്കിലേക്കുള്ള സാധനങ്ങള്‍ ഇറക്കിയതിന് എഐടിയുസി, ഐഎന്‍ടിയുസി തൊഴിലാളികള്‍ നോക്കുകൂലി ആവശ്യപ്പെട്ടത്്.മലപ്പുറം വണ്ടൂരില്‍നിന്ന് പുലര്‍ച്ചെയാണ് ലോറികളെത്തിയത്. രണ്ട് ലോറികളില്‍നിന്നും ലോഡ് ഇറക്കിയശേഷമാണ് തൊഴിലാളികള്‍ എത്തി നോക്കുകൂലി ആവശ്യപ്പെട്ടത്. ഇതോടെ, കരാറുകാരനോട് ഇതുവരെ ഇറക്കിയ ലോഡുകളുടെയും ഇറക്കാനുള്ളതും ഉള്‍പ്പെടെ 14 ലോഡുകള്‍ക്കായി ഒരു ലക്ഷം രൂപയാണ് നോക്കുകൂലിയായി ആവശ്യപ്പെട്ടത്. എന്നാല്‍, പണം തരാനാവില്ലെന്ന് കരാറുകാരന്‍ പറഞ്ഞതോടെ യൂണിയന്‍ തൊഴിലാളികള്‍ തടയുകയായിരുന്നു. തുടര്‍ന്ന്, തുടര്‍ന്ന് സിപിഎം നേതാക്കളും ഇരു യൂനിയന്‍ പ്രതിനിധികളും എത്തി ചര്‍ച്ച നടത്തിയെങ്കിലും തൊഴിലാളികള്‍ വിട്ടുവീഴ്ചയ്ക്ക് തയാറായില്ല. സിപിഎം നിയന്ത്രണത്തിലുള്ള കെഎസ്‌കെടിയുവിന്റെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചാണ് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന കാര്‍ഷികമേള മൂവാറ്റുപുഴ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ചിരിക്കുന്നത്. പ്രശ്‌നം ഒത്തുതീര്‍പ്പാക്കി ലോഡ് ഇറക്കുന്നത് സംബന്ധിച്ച് യൂനിയന്‍ പ്രതിനിധികള്‍ രാത്രി വൈകിയും ചര്‍ച്ച തുടരുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക