|    Dec 10 Sat, 2016 6:15 pm

കെഎസ്്ആര്‍ടിസി ടെര്‍മിനല്‍; ജീവനക്കാര്‍ അനിശ്ചിത കാല സമരം തുടങ്ങി

Published : 27th October 2016 | Posted By: SMR

കോഴിക്കോട്:നിര്‍മാണം പൂര്‍ത്തിയായി ഒന്നര വര്‍ഷം പിന്നിട്ടിട്ടും കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിലെ മുറികള്‍ വാടകയ്ക്ക് നല്‍കാത്ത നടപടിയില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ അനിശ്ചിതകാല റിലേ സത്യഗ്രഹം ആരംഭിച്ചു. കെഎസ്ആര്‍ടിഇഎയുടെ നേതൃത്വത്തിലാണ്, കെട്ടിടത്തിലെ മുറികള്‍ വാടകയ്ക്ക് നല്‍കുക, കോര്‍പ്പറേഷന്റെ വാടകയ്ക്ക് പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളിലെ ഓഫിസുകള്‍ ടെര്‍മിനല്‍ കെട്ടിടത്തിലേക്ക് മാറ്റുക, യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അനിശ്ചിതകാല സമരം ആരംഭിച്ചത്. സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് എം ഭാസ്‌കരന്‍ സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു.കെടിഡിഎഫ്‌സിയാണ് ബിഒടി വ്യവസ്ഥയില്‍ കെട്ടിട നിര്‍മാണം നടത്തിയത്. നിര്‍മാണത്തിലെ അപാകത കാരണം അഗ്നിശമന സേനയും നഗരസഭയും കെട്ടിടത്തിന് പ്രവര്‍ത്തനാനുമതി നല്‍കാത്തതാണ് പ്രശ്‌നത്തിനു കാരണം. കോടികള്‍ മുടക്കി ടെര്‍മിനല്‍ പണിതിട്ടും കോര്‍പ്പറേഷന്റെ സോണല്‍ ഓഫിസ്, സ്‌ക്വാഡ് ഓഫിസ്, എന്‍ക്വയറി ഓഫിസ് എന്നിവ ഇപ്പോഴും മൊഫ്യൂസല്‍ ബസ്സ്റ്റാന്‍ഡില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. കെഎസ്ആര്‍ടിസി ടെര്‍മിനലിന്റെ നിര്‍മാണ വേളയില്‍ താല്‍ക്കാലികമായാണ് ഈ ഓഫീസുകള്‍ അവിടേക്ക് മാറ്റിയത്. വൈദ്യുതി ബില്ല് വാടക എന്നീ ഇനത്തില്‍ പ്രതിമാസം 35,000 രൂപ കോര്‍പ്പറേഷന് അധിക ബാധ്യത വന്നുകൊണ്ടിരിക്കുകയാണ്. സ്വകാര്യ ബസ്സുകള്‍ക്കു തന്നെ സ്ഥലപരിമിതി അനുഭവിക്കുന്ന മൊഫ്യൂസല്‍ സ്റ്റാന്റില്‍ അസൗകര്യങ്ങള്‍ക്ക് നടുവിലാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ ജോലി ചെയ്യുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക