|    Dec 9 Fri, 2016 10:51 pm
FLASH NEWS

കെഎസ്ടിപി പ്രൊജക്ട് ഡയറക്ടര്‍ക്കെതിരേ വിജിലന്‍സിനും മന്ത്രിക്കും പരാതി

Published : 17th November 2016 | Posted By: SMR

സി എ സജീവന്‍

തൊടുപുഴ: കെഎസ്ടിപി പ്രൊജക്ട് ഡയറക്ടര്‍ക്കെതിരേ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനും പൊതുമരാമത്ത് മന്ത്രി ജി സുധാകരനും പരാതി.
കെഎസ്ടിപി റോഡ് നിര്‍മാണത്തില്‍ വന്‍ക്രമക്കേട് നടക്കുന്നതായി നേരത്തേതന്നെ ആക്ഷേപമുയര്‍ന്നിരുന്നു.  ക്രമക്കേടുകള്‍ക്കും വഴിവച്ചത് അശാസ്ത്രീയവും തെറ്റായും തയ്യാറാക്കിയ വിശദ പദ്ധതി രൂപരേഖ (ഡപിആര്‍)യാണെന്നു വിജിലന്‍സ് വിഭാഗം കണ്ടെത്തിയിരുന്നു. ആ ഡിപിആര്‍ സമര്‍പ്പിച്ചത് ഇപ്പോഴത്തെ  പ്രൊജക്ട് ഡയറക്ടര്‍ ജെ രവീന്ദ്രനെന്നാണ് ആക്ഷേപം. ഈ കേസല്‍ മുന്‍ കെഎസ്ടിപി ഡയറക്ടര്‍ പി ജി സുരേഷിനെ ഈയിടെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
സംസ്ഥാനത്തെ കെഎസ്ടിപി ഏറ്റെടുത്ത റോഡ് നിര്‍മാണങ്ങളെ സംബന്ധിച്ച പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയ പൊതുമരാമത്ത് വിജിലന്‍സ് വിഭാഗം വ്യാപക ക്രമക്കേടുകളാണ് കണ്ടെത്തിയത്. പൊന്‍കുന്നം – തൊടുപുഴ, ചെങ്ങന്നൂര്‍ – ഏറ്റുമാനുര്‍, അടൂര്‍ – കഴക്കൂട്ടം, തിരുവല്ല ബൈപാസ് എന്നീ റോഡുകളിലാണ് ക്രമരഹിത ഏര്‍പ്പാടുകള്‍ നടന്നിട്ടുള്ളതെന്നു വിജിലന്‍സ് റിപോര്‍ട്ട് സര്‍ക്കാരിന് കൊടുത്തിട്ടുണ്ട്. ഈ കാലഘട്ടത്തില്‍ പ്രൊജക്ട് ഡയറക്ടര്‍ ആയിരുന്ന പി ജി സുരേഷിനെതിരേയാണ് നടപടിയെടുത്തത്. എന്നാല്‍, പകരം നിയമിതനായ ജെ രവീന്ദ്രന്‍ പൊതുമരാമത്ത് വിജിലന്‍സ് കണ്ടെത്തിയ എല്ലാ ക്രമക്കേടുകള്‍ക്കും കൂട്ടുത്തരവാദിയായ ഉദ്യോഗസ്ഥനാണെന്നു പൊതുപ്രവര്‍ത്തകനും, മാനൂഷ സംസ്ഥാന സെക്രട്ടറിയുമായ ശശികുമാര്‍ കിഴക്കേടം വിജിലന്‍സിനു നല്‍കിയ പരാതിയില്‍ ആരോപിച്ചു. ഇദ്ദേഹത്തെ പ്രൊജക്ട് ഡയറക്ടറാക്കാന്‍ ആരോപണ വിധേയരായ കരാര്‍ കമ്പനികളും കണ്‍സള്‍ട്ടന്‍സി ഏജന്‍സികളും വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി സംശയിക്കുന്നു. ജെ രവീന്ദ്രന്‍ ചീഫ് എന്‍ജിനീയര്‍ ആയിരുന്ന കാലത്താണ് കണ്‍സള്‍ട്ടന്‍സി ഏജന്‍സികള്‍ തയ്യാറാക്കിയ തെറ്റായ ഡിപിആര്‍ അംഗീകരിച്ച് അനുമതികള്‍ നല്‍കിയിട്ടുള്ളത്.
അന്തര്‍ദേശീയ നിലവാരം പുലര്‍ത്തുന്ന കണ്‍സള്‍ട്ടന്‍സികളെ ഉപയോഗിച്ചുവേണം ഡിപിആര്‍ തയ്യാറാക്കേണ്ടതെന്ന മാര്‍ഗനിര്‍ദേശം ഇവിടെ ലംഘിക്കപ്പെട്ടു. റോഡ് നിര്‍മാണങ്ങളില്‍ ഒരുതരത്തിലുമുള്ള അപാകതകള്‍ വരാതിരിക്കാനും രാജ്യാന്തര നിലവാരത്തില്‍ ശാസ്ത്രീയ അലൈന്‍മെന്റുകളില്‍ റോഡ് സജ്ജീകരിക്കാനുമാണ് ഇത്തരത്തില്‍ വിശദമായ പ്രൊജക്ട് റിപോര്‍ട്ടുകള്‍ തയ്യാറാക്കുന്നത്.  ക്രമക്കേടുകളില്‍ പങ്കാളിയായ ഉദ്യോഗസ്ഥന്‍ മേധാവിയായിരിക്കെ നടത്തുന്ന അന്വേഷണം ലക്ഷ്യം കാണില്ലെന്നും ആയതിനാല്‍ ഇദ്ദേഹത്തെ തല്‍സ്ഥാനത്തു നിന്നും മാറ്റണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. വിജിലന്‍സ് ഡയറക്ടര്‍ക്കു നല്‍കിയ പരാതി സ്വീകരിച്ചെന്നും അന്വേഷണത്തിനു നിര്‍ദേശം നല്‍കിയതായി വിവരം ലഭിച്ചെന്നും പരാതിക്കാരന്‍ വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day