|    Dec 7 Wed, 2016 1:22 am
FLASH NEWS

കെഎസ്എഫ്ഇ ആശ്വാസ നടപടികള്‍ പ്രഖ്യാപിച്ചു

Published : 16th November 2016 | Posted By: SMR

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ കറന്‍സി നോട്ട് നിരോധനം കാരണം ബുദ്ധിമുട്ടുന്ന ഇടപാടുകാര്‍ക്ക് കെഎസ്എഫ്ഇ വിവിധ ആശ്വാസനടപടികള്‍ പ്രഖ്യാപിച്ചു. നവംബര്‍ 9 മുതല്‍ 30 വരെയാണ് ഇളവ്. ഈ കാലയളവില്‍ ചിട്ടിത്തവണ അടയ്ക്കുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ അടയ്‌ക്കേണ്ട വീതപ്പലിശ പിടിക്കില്ല.
ചിട്ടിത്തവണ അടയ്ക്കുന്നതില്‍ ഈ കാലയളവില്‍ വീഴ്ച വരുത്തിയാല്‍ പലിശയും ഈടാക്കില്ല. വായ്പാ പദ്ധതികളിന്മേലുള്ള പിഴപ്പലിശയ്ക്കും ഇളവുണ്ടാവും. വിവിധ ആനുകൂല്യങ്ങളോടെ പ്രഖ്യാപിച്ച പൊന്നോണച്ചിട്ടിയുടെ കാലാവധി 30 വരെ നീട്ടിയതായും ധനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 61 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day