|    Dec 10 Sat, 2016 10:00 pm

കെഎസ്ഇബി ജീവനക്കാര്‍ക്ക് മര്‍ദ്ദനം; ജീപ്പ് തകര്‍ത്തു

Published : 19th November 2016 | Posted By: SMR

കിളിമാനൂര്‍: വൈദ്യുതി തകരാര്‍ പരിഹരിക്കാനെത്തിയ കെഎസ്ഇബി ജീവനക്കാരെ സാമൂഹികവിരുദ്ധന്‍ മര്‍ദ്ദിച്ചതായി പരാതി. ബുധനാഴ്ച രാത്രി 9.30ന് രാലൂര്‍കാവ് കണ്ണന്‍മുക്കില്‍ വച്ചായിരുന്നു സംഭവം. നഗരൂര്‍ കെഎസ്ഇബി സെക്ഷന്‍ ഓഫിസിലെ ജീവനക്കാരായ അനി, പ്രകാശന്‍ എന്നിവരാണ് ഇത് സംബന്ധിച്ച് കിളിമാനൂര്‍ പോലിസില്‍ പരാതി നല്‍കിയത്. കണ്ണന്‍മുക്കില്‍ വൈദ്യുതിതടസ്സം നേരിട്ടുവെന്ന പരാതിയെ തുടര്‍ന്നു സ്ഥലത്തെത്തിയ അനിയും പ്രകാശനും സ്വകാര്യവ്യക്തിയുടെ കശുമാവ് ലൈനില്‍ ചാഞ്ഞുനില്‍ക്കുന്നതു കണ്ടെത്തുകയും മരച്ചില്ല മാറ്റി സമീപത്തെ ഫ്യൂസ് വയര്‍ മാറ്റി വൈദ്യുതി വിതരണം പുനസ്ഥാപിച്ചു. എന്നാല്‍ തടസ്സം നേരിട്ട മരം നില്‍ക്കുന്നതിന്റെ സമീപത്തെ വീട്ടില്‍ താമസിക്കുന്നയാള്‍ മദ്യലഹരിയില്‍ ജീവനക്കാരോടു തട്ടിക്കയറുകയും രാത്രി തന്നെ മരം മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍ രാത്രിയായതിനാല്‍ ആവശ്യം നിരാകരിച്ച ജീവനക്കാരെ ഇയാള്‍ തലങ്ങും വിലങ്ങും മര്‍ദ്ദിക്കുകയായിരുന്നുവെന്നാണു പരാതി. ജീവനക്കാര്‍ വന്ന ജീപ്പിന്റെ ചില്ലും ഇയാള്‍ അടിച്ചുതകര്‍ത്തായി പരാതിയിലുണ്ട്. പരിക്കേറ്റ ജീവനക്കാരെ ഓടിക്കൂടിയ നാട്ടുകാര്‍ ഇടപെട്ടാണ് കേശവപുരം ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തില്‍ കെഎസ്ഇബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ആറ്റിങ്ങല്‍ ഡിവിഷന്‍ കമ്മറ്റി പ്രതിഷേധം രേഖപ്പെടുത്തി. സംഭവത്തിനുത്തരവാദിയായ സാമൂഹികവിരുദ്ധനെ അറസ്റ്റ് ചെയ്യണമെന്ന് കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക