|    Dec 7 Wed, 2016 7:51 pm
FLASH NEWS

കെഎസ്ആര്‍ടിസി ബസ് പള്ളിയിലേക്ക് ഇടിച്ചു കയറി

Published : 10th November 2016 | Posted By: SMR

പെരിന്തല്‍മണ്ണ: മല്‍സരയോട്ടത്തിനൊടുവില്‍ ഓണപ്പുട പള്ളിയിലേക്ക് കെഎസ്ആര്‍ടിസി ബസ്സിടിച്ചു കയറി. ബസ് ഫുട്പാത്തിലെ സ്ലാബില്‍ കയറി ടയര്‍ പൊട്ടിനിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അങ്ങാടിപ്പുറം-വളാഞ്ചേരി റൂട്ടില്‍ സ്വകാര്യ-കെഎസ്ആര്‍ടിസി ബസ്സുകളുടെ കിടമല്‍സരത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. മല്‍സരയോട്ടം നടത്തുന്ന ബസ്സുകള്‍ പലപ്പോഴായി നിരവധി അപകടങ്ങള്‍ക്കാണ് കാരണമായിട്ടുള്ളത്. പെരിന്തല്‍മണ്ണ-വളാഞ്ചേരി സ്റ്റാന്റുകളില്‍ നിന്നു ഒരേ സമയത്ത് പുറപ്പെടുന്ന ബസ്സുകള്‍  പോര്‍വിളിയുമാണ് ഉള്‍നാടന്‍ പാതയിലൂടെ സര്‍വീസ് നടത്തുക. മല്‍സരയോട്ടത്തിനൊടുവില്‍ കൊളത്തൂര്‍ കുറുപ്പത്താല്‍ ടൗണില്‍ കടയിലേക്ക് ബസ്സ് ഇടിച്ചുകയറിയത് മാസങ്ങള്‍ക്ക് മുമ്പാണ്. ഇന്ന് ഓണപ്പുട പള്ളിയിലേക്ക് പാഞ്ഞുകയറിയ കെഎസ്ആര്‍ടിസി വാരകള്‍ക്കപ്പുറമുള്ള ഓണപ്പുട ടൗണിലേക്കാണ് നിയന്ത്രണംവിട്ടെത്തിയിരുന്നതെങ്കില്‍ വന്‍ ദുരന്തത്തിലാവുമായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day