|    Dec 4 Sun, 2016 3:45 pm

കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ കൈയേറ്റം ചെയ്ത ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

Published : 22nd November 2016 | Posted By: SMR

തിരുവനന്തപുരം: കെഎസ്ആ ര്‍ടിസി ഡ്രൈവറെ കൈയേറ്റം ചെയ്ത ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം ഉള്ളൂര്‍ ജങ്ഷനില്‍ ട്രാന്‍സ്‌പോര്‍ട്ട് ബസ്സും കാറും റോഡ് ക്രോസ് ചെയ്യുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ മര്‍ദ്ദിച്ച പാങ്ങപ്പാറ ചാവടിമുക്ക് ഗുരുകൃപയില്‍ വിജയകുമാറി (43)നെയാണ് മെഡിക്കല്‍ കോളജ് പോലിസ് അറസ്റ്റ് ചെയ്തത്. ആറ്റിങ്ങല്‍ ഭാഗത്തു നിന്നു തിരുവനന്തപുരം ഭാഗത്തേക്കു വരികയായിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസ്സും കേശവദാസപുരം ഭാഗത്തു നിന്നു ശ്രീകാര്യം ഭാഗത്തേക്കു വന്ന സ്വിഫ്റ്റ് കാറും ഉള്ളൂര്‍ ഭാഗത്തെത്തി ഒരേസമയം റോഡ് മുറിച്ചുകടക്കാന്‍ നടത്തിയ ശ്രമത്തില്‍ ബസ് കാറില്‍ തട്ടുകയായിരുന്നു. ബസ്സിന് കുറുകെ പടിച്ചിട്ട് കാറില്‍ നിന്നു ചാടിയിറങ്ങിയ വിജയകുമാര്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ്സിന്റെ ഡോര്‍ വലിച്ചു തുറന്നു ഡ്രൈവറെ മര്‍ദ്ദിക്കുകയായിരുന്നു. ബസ്സിലുണ്ടായിരുന്ന മറ്റു യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ഇയാളെ പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ബസ്സില്‍ നിന്നു ചാടിയിറങ്ങിയ വിജയകുമാര്‍ കത്തിയെടുത്തു കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. വിവരമറിഞ്ഞു സ്ഥലത്തെത്തിയ മെഡിക്കല്‍ കോളജ് പോലിസ് ഇയാളെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തില്‍ പരിക്കേറ്റ മല്ലപ്പള്ളി മാവിള വീട്ടില്‍ സിജു (38)വിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴക്കൂട്ടം സൈബര്‍ സിറ്റി എസി പ്രമോദ് കുമാറിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി ബിനുകുമാര്‍, എസ്‌ഐ ബാബു, എസ്‌ഐ സുനില്‍കുമാര്‍, എസ്‌സിപിഒ ഷാജി എന്നിവരടങ്ങിയ സംഘമാണു പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day