|    Dec 6 Tue, 2016 12:09 am
FLASH NEWS

കെഎസ്ആര്‍ടിസി ബസ് ജീവനക്കാരനെ സ്വകാര്യ ബസ് ജീവനക്കാരന്‍ മര്‍ദ്ദിച്ചു

Published : 19th November 2016 | Posted By: SMR

വടകര: ബസില്‍ യാത്രക്കാരെ കയറ്റുന്നതുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സ്വകാര്യ ബസ് ജീവനക്കാരന്റെ മര്‍ദനമേറ്റ് കെഎസ്ആര്‍ടിസി ബസ് ജീവനക്കാരന് പരിക്ക്. വടകര-കോഴിക്കോട് റൂട്ടിലോടുന്ന കെ.എസ്ആര്‍ടിസി ജനറല്‍ ബസ് ഡ്രൈവര്‍ ഇരിങ്ങത്ത് ശാന്തിപുരത്ത് വി.കെ ശ്രീജിത്ത് (34)നാണ് പരിക്കേറ്റത്. ഇയാളെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് 3 മണിയോടെയാണ് സംഭവം. പുതിയ ബസ്സ്സ്റ്റാന്‍ഡില്‍ നിന്നും യാത്രക്കാര്‍ കൂട്ടത്തോടെ കെഎസ്ആര്‍ടിസി ബസിലേക്ക് കയറിയുന്നത് തടയുകയും ഇതിനെ ചോദ്യം ചെയ്ത ശ്രീജിത്തിനെ കേട്ടലറക്കുന്ന അസഭ്യം പറഞ്ഞ് ബസില്‍ നിന്നും വലിച്ചിറക്കി മര്‍ദിക്കുകയായിരുന്നു. കൈ, തല, നെഞ്ച് എന്നിവിടങ്ങളിലാണ് മര്‍ദനത്തില്‍ പരിക്കേറ്റത്. കണ്ണൂര്‍-കോഴിക്കോട് റൂട്ടിലോടുന്ന മെട്രോ ബസ് കണ്ടക്ടറാണ് ശ്രീജിത്തിനെ മര്‍ദിച്ചതെന്ന് ഇയാള്‍ പറഞ്ഞു. മര്‍ദിച്ച ശേഷം സ്റ്റാന്‍ഡില്‍ നിന്നും കടന്നു കളഞ്ഞ ബസ് കോഴിക്കോടേക്കുള്ള യാത്രക്കിടെ പയ്യോളിയില്‍ വച്ച് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്വകാര്യ ബസ് കണ്ടക്ടര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day