|    Dec 5 Mon, 2016 8:01 pm
FLASH NEWS

കെഎസ്ആര്‍ടിസി ബസ്സില്‍ കടത്തിയ കര്‍ണാടക മദ്യം പിടികൂടി

Published : 22nd October 2016 | Posted By: SMR

ഇരിട്ടി: ബസ്സില്‍ കടത്തുകയായിരുന്ന കര്‍ണാടക മദ്യം എക്‌സൈസ് സംഘം പിടികൂടി. ബംഗളൂരുവില്‍ നിന്നു കണ്ണൂരിലേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ്സില്‍ കടത്തിയ 16 ടെട്രോ പാക്ക് മദ്യമാണ് കിളിയന്തറ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഇ ജിനീഷിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം പിടികൂടിയത്. ഇന്നലെ വൈകീട്ട് നടത്തിയ വാഹന പരിശോധനക്കിടെയാണ് മദ്യം പിടികൂടിയത്. ബസ്സിന്റെ സീറ്റിനടിയില്‍ തുണി സഞ്ചിയില്‍ പൊതിഞ്ഞുവച്ച നിലയിലായിരുന്നു മദ്യം. മദ്യം കടത്തിയ ആളെ പിടികൂടാനായില്ല. എക്‌സൈസ് ഇന്‍സ്‌പെക്ടറെ കൂടാതെ പ്രിവന്റീവ് ഓഫിസര്‍ കെ പി വിജയന്‍, അഡോണ്‍ ഗോഡ്‌ഫ്രെഡ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ടി കെ തോമസ്, സി കെ ഷിബു എന്നിവരും പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day