|    Dec 10 Sat, 2016 12:25 pm

കെഎസ്ആര്‍ടിസി പാസഞ്ചര്‍ കാര്‍ഡ് പ്രഖ്യാപനത്തിലൊതുങ്ങി

Published : 28th October 2016 | Posted By: SMR

കോട്ടക്കല്‍: കെഎസ്ആര്‍ടിസി പാസഞ്ചര്‍ കാര്‍ഡുകള്‍ ഇറക്കുമെന്ന വാഗ്ദാനം വര്‍ഷം ഒന്നുകഴിഞ്ഞിട്ടും നിലവില്‍ വന്നില്ല. കഴിഞ്ഞ വര്‍ഷം ജൂലൈ അലസാനവാരത്തില്‍ കാര്‍ഡ് ഇറക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പാഴ്‌വാക്കായി. മുന്‍കൂറായി പണം ഈടാക്കി നല്‍കുന്ന വിവിധ തുകയുടെ കാര്‍ഡ് ഉപയോഗിച്ച് കെഎസ്ആര്‍ടിസി ബസ്സുകളില്‍ യാത്രചെയ്യാം എന്നായിരുന്നു വാഗ്ദാനം. എന്നാല്‍, ടിക്കറ്റ് മെഷീന്‍ എല്ലാ യൂനിറ്റിലേക്കും എത്താന്‍ വൈകിയതാണ് ഇതിന് താമസ്സമെന്നാണ് അധികൃതര്‍ പറയുന്നത്. 500, 750, 1000 രൂപയുടെ വിവിധ പാസഞ്ചര്‍ കാര്‍ഡാണ് ഇറക്കാന്‍ തീരുമാനമെടുത്തിരുന്നത്. ടിക്കറ്റ് മെഷീനില്‍ കാര്‍ഡിട്ട് വലിച്ചതിനുശേഷം പോവുന്നസ്ഥലം നല്‍കിയാല്‍ അവിടേക്കുള്ള ടിക്കറ്റ് ലഭിക്കും. ഇത്തരം കാര്‍ഡ് ഉണ്ടായാല്‍ ഇന്ന് യാത്രക്കാരും കണ്ടക്ടര്‍മാരും അനുഭവിക്കുന്ന ചില്ലറദൗര്‍ബല്ല്യം തുടങ്ങിയവക്കു പരിഹാരമാക്കുമായിരുന്നു. വിദേശ രാജ്യങ്ങളിലും ഡല്‍ഹി മെട്രോയിലുമെക്കെയുള്ളപോലുള്ള ഈ കാര്‍ഡ് യാത്രക്കാര്‍ക്ക് റീചാര്‍ജ് ചെയ്തു ഉപയോഗിക്കാനാവുന്ന തരത്തിലാണ് സംവിധാനിച്ചിരുന്നത്. ജിപിആര്‍എസ് ആര്‍എസ്‌ഐഡി സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇത്തരം മെഷീന്‍ പ്രവര്‍ത്തിക്കുന്നത്. ഇതു നിലവില്‍വന്നാല്‍ കെഎസ്ആര്‍ടിസി ഒന്നുകൂടി ജനകീയമാവുമായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day