|    Dec 9 Fri, 2016 9:20 am
FLASH NEWS

കെഎസ്ആര്‍ടിസി ഡിപ്പോ നിര്‍മാണത്തിലെ അഴിമതി; വടകരയില്‍ വിജിലന്‍സ് പരിശോധന

Published : 22nd October 2016 | Posted By: SMR

വടകര: വടകരയിലെ കെഎസ്ആര്‍ടിസി ഡിപ്പോ നിര്‍മാണവുമായി ബന്ധപ്പെട്ട് അഴിമതി നടന്നിട്ടുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തി. വടകര എംഎല്‍എ സി കെ നാണുവിന്റെ പരാതിയില്‍ ധനകാര്യ വകുപ്പിലെ വിജിലന്‍സിലെ എക്‌സാമിനറും സംഘവുമാണ് ഇന്നലെ ഉച്ചയോടെ പരിശോധനയ്ക്കായി എത്തിയത്. പരിശോധനയില്‍ അഴിമതിയുമായി ബന്ധപ്പെട്ട വ്യക്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. അതേസമം 30 ലക്ഷം രൂപയുടെ നിര്‍മ്മാണ പ്രവൃത്തിയുടെ ബില്ല് കേന്ദ്രത്തില്‍ നിന്നും കണ്ടെത്തി. അനുവദിച്ച തുകയുടെ ബാക്കി എന്ത് ചെയ്‌തെന്ന കാര്യത്തില്‍ അന്വേഷണം നടത്തുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൂടുതല്‍ പരിശോധനക്കായി ചില ഫയലുകള്‍ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഈ ഫയലുകള്‍ പരിശോധിച്ച് കൃതൃമം നടന്നതായി കണ്ടെത്തിയാല്‍ മേലുദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് കൈമാറുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഡിപ്പോ നിര്‍മാണത്തിനായി എം എല്‍എയുടെ ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപയായിരുന്നു അനുവദിച്ചത്. എന്നാല്‍ ഇവിടെ അടിസ്ഥാന സൗകര്യങ്ങളൊന്നും ഒരുക്കാതെയാണ് പ്രവര്‍ത്തനം ആരംഭിച്ചതെന്ന് വിവിധ കോണുകളില്‍ നിന്നും പരാതി ഉയര്‍ന്നിരുന്നു. ബസ്സ് ഓപ്പറേറ്റിങ് സര്‍വ്വീസിനായി ഷെഡോടുകൂടിയ ഒരു കെട്ടിടവും, ചുറ്റുമതിലുമാണ് നിര്‍മിച്ചിരുന്നത്. ഇതിനായി 50 ലക്ഷം രൂപ ചിലവഴിച്ചെതെന്നതില്‍ നിര്‍മാണം കഴിഞ്ഞ അന്ന് തന്നെ സംശയമുയര്‍ന്നിരുന്നു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് നിര്‍മാണം പൂര്‍ത്തീകരിച്ച കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് ഉദ്ഘാടന വേളയില്‍ അന്നത്തെ ഗതാഗത വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് തൊഴിലാളികളും, നാട്ടുകാരും പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ പരാതി പരിശോധിക്കാന്‍ യുഡി എഫ് സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. നിലവില്‍ പ്രദേശത്തെ ഒരു വ്യക്തി നിര്‍മാണത്തിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് മുഖ്യമന്ത്രി, വിജിലന്‍സ് ഡയറക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിക്കുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day