|    Dec 2 Fri, 2016 11:32 pm
FLASH NEWS

കെഎസ്ആര്‍ടിസി ഡിപ്പോ നിര്‍മാണത്തില്‍ അഴിമതി: വിജിലന്‍സ് തെളിവെടുപ്പ് നടത്തി

Published : 3rd November 2016 | Posted By: SMR

വടകര: വടകര താഴെ അങ്ങാടിയിലെ കെഎസ്ആര്‍ടിസി ഡിപ്പോ നിര്‍മാണത്തില്‍ അഴിമതി നടത്തിയെന്ന സ്വകാര്യ വ്യക്തിയുടെ പരാതിയെ തുടര്‍ന്ന് വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തി. ഇന്നലെയാണ് കോഴിക്കോട് വിജിലന്‍സ് ഓഫിസില്‍ നിന്നും ഉദ്യോഗസ്ഥന്‍ നേരിെത്തി പ്രാഥമിക തെളിവെടുപ്പ് നടത്തിയത്.
വടകര എംഎല്‍എ സി കെ നാണുവിന്റെ ഫണ്ടില്‍നിന്നും 50 ലക്ഷം രൂപ വകയിരുത്തി 2013ലായിരുന്നു ഡിപ്പോ നിര്‍മാണത്തിന് തറക്കല്ലിത്. 2014ല്‍ ഉദ്ഘാടനവും നടത്തി. എന്നാല്‍, നിര്‍മാണത്തില്‍ വന്‍ അഴിമതി നടന്നിുണ്ടെന്ന് വ്യാപക പരാതി ഉയര്‍ന്നിരുന്നു. നിരവധി പരാതികള്‍ ലഭിച്ചെങ്കിലും അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ അന്വേഷിക്കാന്‍ തയ്യാറായിരുന്നില്ല.
അമ്പത് ലക്ഷം രൂപ ചെലവില്‍ പ്രസ്തുത സ്ഥലത്ത് ആകെ നിര്‍മിച്ചത് ബസ് ഓപറേറ്റ് ചെയ്യാവുന്ന ഒരു ഷീറ്റി ഷെഡും, രണ്ടിടത്തായി ചുറ്റുമതിലുമാണ്.
ചുറ്റു മതിലിനും, ഷെഡിനും അമ്പത് ലക്ഷം ചെലവായകാര്യത്തില്‍ പ്രദേശവാസികള്‍ക്കും മറ്റും അന്നേ സംശയം ഉയര്‍ന്നിരുന്നു. കാസര്‍കോടുള്ള സ്വകാര്യ കമ്പനിയായിരുന്നു ഡിപ്പോ നിര്‍മിച്ചത്. നിര്‍മാണത്തിനായി വകയിരുത്തിയ അടങ്കല്‍ തുക 50 ലക്ഷമെന്നിരിക്കെ പൂര്‍ത്തീകരിച്ച പണികളുടെ അടിസ്ഥാനത്തില്‍ അഴിമതി ഉണ്ടെന്നാരോപിച്ചാണ് സ്വകാര്യ വ്യക്തി മുഖ്യമന്ത്രി, വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്, കോഴിക്കോട് ജില്ലാ കലക്ടര്‍, വിജിലന്‍സ് സൂപ്രണ്ട് കോഴിക്കോട് എന്നിവര്‍ക്കു പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഇദ്ദേഹത്തെ കോഴിക്കോട് വിജിലന്‍സ് ഓഫിസില്‍ വിളിപ്പിച്ചിരുന്നു. ഈ സമയം രേഖകള്‍ ഹാജരാക്കുകയും ചെയ്തതായാണ് വിവരം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day