|    Dec 5 Mon, 2016 4:00 pm
FLASH NEWS

കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ ഡിപ്പോയില്‍ പരിശോധന നടത്തി

Published : 1st December 2016 | Posted By: SMR

പുനലൂര്‍: കെഎസ്ആര്‍ടിസി ഡിപ്പോയുടെ നവീകരണത്തിനു ശേഷം കെട്ടിടങ്ങളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കത്തിനിടെ കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ ഡിപ്പോയില്‍ പരിശോധന നടത്തി.പുനലൂര്‍ നഗരസഭയും കെഎസ്ആര്‍ടിസിയും തമ്മിലാണ് ഇക്കാര്യത്തില്‍ തര്‍ക്കം നിലനില്‍ക്കുന്നത്. കെഎസ്ആര്‍ടിസ് ഡിപ്പോയുടെ നവീകരണത്തിനായി പുനലൂര്‍ നഗരസഭ രണ്ട് കോടി രൂപയാണ് ചെലഴിച്ചിരുന്നത്. വെട്ടിപ്പുഴ പാലത്തിന് അഭിമുഖമായുള്ള കടമുറികള്‍ നഗരസഭയ്ക്ക് വിട്ടു നല്‍കണമെന്നാണ് ആവശ്യം ഉയര്‍ന്നിട്ടുള്ളത്. ഇക്കാര്യത്തില്‍ കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ വിശദമായ പരിശോധനകളും നടത്തി. കംഫര്‍ട്ട് സ്റ്റേഷനും ടയര്‍ റീട്രേസിങ് സെന്ററും പൊളിച്ചു നീക്കാനും ചര്‍ച്ചയില്‍ തീരുമാനമായിട്ടുണ്ട്.ഡിപ്പോയുടെ വിസ്തൃതി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പഴയ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്നത്. ഡിപ്പോയുടെ നവീകരണത്തിനായി എംഎല്‍എ ഫണ്ടില്‍ നിന്ന് 85 ലക്ഷം രൂപ അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഡിപ്പോയുടെ വിസ്തൃതി വര്‍ധിപ്പിക്കുന്നതിന് പുറമെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.പുനലൂര്‍ നഗരസഭാ ചെയര്‍മാന്‍ എംഎ രാജഗോപാല്‍, കെഎസ് ആര്‍ടിസി സുകുമാരന്‍, ഡിപ്പോ ഓഫീസര്‍ ശ്രീകാന്ത്, ജനറല്‍ സൂപ്രണ്ട് അന്‍സാര്‍, സിപിഐ മണ്ഡലം സെക്രട്ടറി സി അജയപ്രസാദ്, കൗണ്‍സിലര്‍ കെ രാജശേഖരന്‍ തുടങ്ങിയവരാണ് പരിശേധന സംഘത്തിലുണ്ടായിരുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day