|    Dec 10 Sat, 2016 12:44 am
FLASH NEWS

കെഎം എബ്രഹാമിന്റെ വീട്ടിലെ റെയ്ഡ് താനറിയാതെയെന്ന് ജേക്കബ് തോമസ്

Published : 29th October 2016 | Posted By: mi.ptk

jacob-thomas

കൊച്ചി: ധനവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാമിന്റെ വീട്ടില്‍ പരിശോധന നടത്തിയത് താനറിയാതെയാണെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. വിജിലന്‍സ് ടീം ലീഡര്‍ എന്ന നിലയില്‍ ആക്ഷേപത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും കെ.എം. എബ്രഹാം തന്റെ സഹപ്രവര്‍ത്തകനും സുഹൃത്തുമാണെന്നും ജേക്കബ് തോമസ് പറഞ്ഞു. കെ എം എബ്രഹാമിന്റെ വീട്ടില്‍ ചട്ടങ്ങള്‍ പാലിക്കാതെ നടത്തിയ റെയ്ഡ് ഗൗരവമുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി വിജിലന്‍സ് ഡയറക്ടര്‍ രംഗത്തെത്തിയത്. പരിശോധന അറിഞ്ഞപ്പോള്‍ തന്നെ എബ്രഹാമിന്റെ ഭാര്യയെ വിളിക്കാന്‍ സന്നദ്ധനായെന്നും ജേക്കബ് തോമസ് പറഞ്ഞു.

വിജിലന്‍സ് ഡയറക്ടര്‍ കസേരയില്‍ അള്ളിപ്പിടിച്ചിരിക്കാന്‍ താനില്ല. അത് വ്യക്തമാക്കുകയായിരുന്നു സ്ഥാനമൊഴിയാന്‍ നല്‍കിയ കത്തിന്റെ ലക്ഷ്യം. ആര്‍ക്കെങ്കിലും തന്നെ സംശയമുണ്ടെങ്കില്‍ തുടരാനില്ലെന്നും ജേക്കബ് തോമസ് ചാനല്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.തനിക്കെതിരെയുള്ള ആരോപണങ്ങളില്‍ ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നതായും അന്വേഷണത്തെ സംബന്ധിച്ച് ഒരു ഭയവുമില്ലെന്നും ജേക്കബ് തോമസ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 91 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day