|    Dec 2 Fri, 2016 11:28 pm
FLASH NEWS

കെഎംസിടി മെഡിക്കല്‍ കോളജ് അടച്ചുപൂട്ടാന്‍ ഉത്തരവ്

Published : 1st November 2016 | Posted By: SMR

മുക്കം: അഗ്നിശമന സുരക്ഷാ മാനദങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് മുക്കം മണാശ്ശേരിയിലെ കെഎംസിടി മെഡിക്കല്‍ കോളജിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ മുക്കം നഗരസഭാ സെക്രറി നിര്‍ദേശം നല്‍കി. കോഴിക്കോട് ജില്ലാകലക്ടര്‍, അസിസ്റ്റന്റ് ഡിവിഷനല്‍ ഫയര്‍ ഓഫിസര്‍ എന്നിവരുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം.
നഗരസഭയിലെ 16ാം ഡിവിഷനില്‍ പ്രവര്‍ത്തിച്ചുവരുന്ന മെഡിക്കല്‍ കോളജില്‍ ആവശ്യമായത്ര ഫയര്‍ എക്സ്റ്റിംഗ്യൂഷറുകള്‍ ഇല്ലെന്നും ഹോസ്‌റീല്‍ സംവിധാനവും വൈറ്റ് റൈസറും ഒരുക്കിയിില്ലെന്നും യാഡ് ഹൈഡ്രന്റ് സ്ഥാപിച്ചിില്ലെന്നും പരിശോധനയില്‍ കണ്ടെത്തിയിരുന്നു. കെിടത്തിന്റെ എല്ലാ നിലകളിലും ഓാേമാറ്റിക് സ്പ്രിംഗഌ, കൈകൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന ഇലക്ട്രിക്കല്‍ ഫയര്‍ അലാറം, ഓാേമാറ്റിക് ഡിറ്റക്ഷന്‍ അലാറം എന്നിവ സ്ഥാപിക്കണമെന്ന നിര്‍ദേശവും  പാലിച്ചില്ല.
ഒരു ലക്ഷം ലിറ്റര്‍ വെള്ളം ഉള്‍ക്കൊള്ളുന്ന അണ്ടര്‍ ഗ്രൗണ്ട് ടാങ്ക്, തീ കെടുത്തല്‍ ആവശ്യത്തിന് മാത്രമുള്ള 20,000 ലിറ്റര്‍ ഉള്‍ക്കൊള്ളുന്ന ടെറസ് വാര്‍ ടാങ്ക്, വെള്ളം പമ്പ് ചെയ്യുന്നതിനുള്ള പമ്പ്‌സെറ്റ്, ഫയര്‍ ലിഫ്റ്റ് സംവിധാനം, ഫയര്‍ ആന്റ് റെസ്‌ക്യു വകുപ്പില്‍നിന്നും നിയമാനുസൃത എന്‍ഒസി എന്നിവയും സ്ഥാപനത്തിന് ഇല്ലായിരുന്നു.
മേല്‍പറഞ്ഞ കാര്യങ്ങള്‍ സ്ഥാപിച്ച് രണ്ടാഴ്ചയ്ക്കകം വിവരമറിയിക്കണമെന്ന് ജൂലൈ 16ന് സ്ഥാപന മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, തുടര്‍നടപടിയൊന്നും ഉണ്ടാവാത്ത സാഹചര്യത്തിലാണ് ജനങ്ങളുടെ സുരക്ഷ മാനിച്ച് മെഡിക്കല്‍ കോളജും അനുബന്ധ സ്ഥാപനങ്ങളും അടച്ചുപൂാന്‍ സെക്രറി നിര്‍ദേശം നല്‍കിയതെന്ന് നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കിറ്റി ചെയര്‍മാന്‍ എന്‍ ചന്ദ്രന്‍ മാസ്റ്റര്‍ പറഞ്ഞു.
2016 ജൂണ്‍ 10നാണ് ജില്ലാകലക്ടര്‍ പൊതുജന സുരക്ഷയെ മുന്‍നിര്‍ത്തി ഉത്തരവ് നല്‍കിയിരുന്നത്. ഒക്ടോബര്‍ 20ന് താമരശ്ശേരി ഡിവൈഎസ്പി, മുക്കം നഗരസഭാ സെക്രറി എന്നിവര്‍ അന്ത്യശാസനം നല്‍കിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day