|    Dec 8 Thu, 2016 3:21 pm
FLASH NEWS

കൃഷി ഓഫിസറില്ല; പരിയാരം പഞ്ചായത്തിലെ കൃഷിഭവന്‍ പ്രവര്‍ത്തനം അവതാളത്തില്‍

Published : 31st October 2016 | Posted By: SMR

ചാലക്കുടി: പരിയാരം പഞ്ചായത്തിലെ കൃഷിഭവനില്‍ സ്ഥിരമായി കൃഷി ഓഫിസറില്ലാത്തത് കര്‍ഷകര്‍ക്ക് ദുരിതമായി മാറുന്നു. കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി ഇവിടെ സ്ഥിരമായി കൃഷി ഓഫിസറില്ല. ഇവിടേക്ക് നിയോഗിക്കുന്ന കൃഷിഓഫിസര്‍മാര്‍ ഒന്നുകില്‍ നീണ്ട അവധിയെടുക്കുകയോ അല്ലെങ്കില്‍ സ്ഥലം മാറ്റം സംഘടിപ്പിച്ച് മാറിപോവുകയോ ആണ് പതിവ്. ഇത് മൂലം പഞ്ചായത്തിലെ പച്ചതേങ്ങ സംഭരണം, കാര്‍ഷിക വളം, സബ്‌സിഡി എന്നിവയുടെ വിതരണം അവതാളത്തിലായി. സ്ഥിരകൃഷി ഓഫിസറെ നിയമിക്കണമെന്നാവശ്യപ്പെട്ട് പരിയാരം സിപിഐ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൃഷിവകുപ്പ് മന്ത്രിയെ നേരിട്ട് കണ്ട് നിവേദനം നല്‍കി. പ്രശ്‌ന പരിഹാരത്തിനായി ഉടന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day