|    Dec 6 Tue, 2016 6:20 am
FLASH NEWS

കൃഷികളെ ബാധിച്ചത് സ്യൂട്ടി മോള്‍ഡ് എന്ന കുമിള്‍ രോഗമെന്ന്

Published : 21st October 2016 | Posted By: SMR

തിരുവല്ല: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ തെങ്ങ്, വാഴ, ഫലക്ഷങ്ങള്‍, പച്ചക്കറി ചെടികള്‍ എന്നിവയെ ബാധിച്ച രോഗം സ്യൂട്ടി മോള്‍ഡ് എന്ന ‘ കുമിള്‍’ രോഗമാണെന്ന് തിരുവല്ല മാര്‍ത്തോമ്മാ കോളജിലെ സസ്യ ശാസ്ത്ര ഗവേഷണ അധ്യാപകരായ ഡോ.ജേക്കബ് തോമസ്, ഡോ.നീത.എന്‍.നായര്‍, ഗവേഷണ വിദ്യാര്‍ത്ഥികളായ സൂസന്‍ കുര്യാക്കോസ്, സുജീഷ്.കെ.ജോര്‍ജ്, ലിനി.കെ. മാത്യു, സ്വപ്‌ന. എസ്, മെറിട്ടി ജേക്കബ്, ഷിജി എന്നിവര്‍ കണ്ടെത്തി. കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ച് നടത്തിയ പഠനത്തിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ച ഭാഗങ്ങളില്‍ ഉറുമ്പുകളേയും, മീലി മൂട്ടകളേയും, വെള്ളിച്ചകളേയും കാണാനായി. ക്യാപ്‌നോഡിയെസിയെ എന്ന കുടുംബത്തില്‍ പെടുന്ന ക്യാപ് നോഡിയം എന്ന കുമിള്‍ പരത്തുന്ന രോഗമാണ് സ്യൂട്ടി മോള്‍ഡ്. ആദ്യം കറുത്ത ചെറിയ പുള്ളികളായും, പിന്നെ വലിയ പാച്ചുകളായും കാണുന്നു. പിന്നീട് ഇല കരിയും. കറുത്ത പാട പോലെയാണ് ഈ കുമിള്‍ സസ്യ ഭാഗങ്ങളില്‍ പടരുന്നത്. സസ്യങ്ങളുടെ എല്ലാ ഭാഗങ്ങളിലും രോഗം ബാധിക്കും.ഇത് പടര്‍ത്തുന്നത് മീലി മൂട്ടകളും, വെളളച്ചകളുമാണ്.പപ്പായ, മുരിങ്ങ, പച്ചക്കറികള്‍, മാവ്, പ്ലാവ്, അലങ്കാര ചെടികള്‍ എന്നിവയില്‍ ബാധിക്കുന്ന ഒരു കീടമാണ് മിലി മൂട്ട. ചെടികളിലെ നീരു വലിച്ചു കുടിക്കുന്നതുമൂലം ഇലകള്‍ മഞ്ഞളിച്ച് ചെടികള്‍ നശിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day