|    Dec 3 Sat, 2016 7:54 am
FLASH NEWS

കൂലിത്തര്‍ക്കം: തരകന്‍മാരുടെ സാന്നിധ്യത്തില്‍ നാളെ വീണ്ടും ചര്‍ച്ച

Published : 2nd November 2016 | Posted By: SMR

വൈപ്പിന്‍: മുനമ്പം മാതൃകാ ഹാര്‍ബറിലും മിനി ഹാര്‍ബറിലും മല്‍സ്യകയറ്റിറക്ക് തൊഴിലാളികളുടെ കൂലിത്തര്‍ക്കത്തില്‍ തരകന്‍സ് അസോസിയേഷനുകള്‍ ഇടപെടുന്നു. വര്‍ധന ആവശ്യപ്പെട്ടുകൊണ്ട് യൂനിയനുകള്‍ നല്‍കിയ നോട്ടീസില്‍ സീ ഫുഡ് ഡീലേഴ്‌സ് ഓര്‍ഗനൈസേഷന്‍ നേതാക്കളുമായി നടന്ന ചര്‍ച്ചകള്‍ പലതും വഴിമുട്ടിയ സാഹചര്യത്തിലാണിത്. ഇവര്‍ മുന്‍കൈയെടുത്ത് വ്യാഴാഴ്ച വീണ്ടും ചര്‍ച്ച സംഘടിപ്പിച്ചിരിക്കുകയാണ്. നവംബര്‍ ഒന്നുമുതല്‍ കൂലി വര്‍ധന നടപ്പാക്കണമെന്നതായിരുന്നു യൂനിയനുകളുടെ ഡിമാന്റ്. ഇതുപ്രകാരം സിഐടിയു, ഐഎന്‍ടിയുസി, ബിഎംഎസ് യൂനിയനുകള്‍ സംയുക്തമായി ഓരോ ഇനങ്ങളുടേയും കയറ്റിറക്ക് കൂലി ഇനം തിരിച്ച് കാണിച്ചുകൊണ്ടുള്ള വിശദമായ ഡിമാന്റ് നോട്ടീസ് സീ ഫുഡ് ഡീലേഴ്‌സ് ഓര്‍ഗനൈസേഷന്‍ നേതാക്കള്‍ക്ക് നല്‍കിയിരുന്നു. കൂലി കൂട്ടി നല്‍കിയില്ലെങ്കില്‍ മല്‍സ്യം കയറ്റാന്‍ തൊഴിലാളികള്‍ കൂട്ടാക്കില്ല. അങ്ങിനെ വന്നാല്‍ കച്ചവടക്കാര്‍ ചരക്ക് എടുക്കില്ല. ഇതോടെ ഹാര്‍ബറും അനുബന്ധമേഖലകളും സ്തംഭിക്കും. മല്‍സ്യം വില്‍ക്കാന്‍ സാഹചര്യമില്ലാതെ വരുന്നതോടെ ഹാര്‍ബറിലെത്തുന്ന ബോട്ടുകള്‍ മറ്റു ഹാര്‍ബറുകളിലേക്ക് പോവും. ഈ സാഹചര്യമുണ്ടാവാതിരിക്കാനാണ് തരകന്‍സ് ഇടപെട്ടിട്ടുള്ളത്. തര്‍ക്കം രമ്യമായി പരിഹരിക്കാന്‍ ബോട്ടുടമകളുടെ ഭാഗത്തുനിന്നും എല്ലാ സഹായങ്ങളും ഉണ്ടാവുമെന്ന് ബോട്ട് ഓണേഴ്‌സ് കോ-ഓഡിനേഷന്‍ ചെയര്‍മാന്‍ പി പി ഗിരീഷ് അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day