|    Oct 29 Sat, 2016 1:14 am
FLASH NEWS

കൂത്തുപറമ്പിലെ കുരുക്കഴിക്കാന്‍ സമഗ്ര ട്രാഫിക് പരിഷ്‌കരണം

Published : 6th September 2016 | Posted By: SMR

കൂത്തുപറമ്പ്: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി സമഗ്ര ട്രാഫിക് പരിഷ്‌കരണത്തിന് ട്രാഫിക് ഉപദേശസമിതി യോഗം തീരുമാനിച്ചു. ബസ്‌സ്റ്റാന്റില്‍ നിന്നു പുറപ്പെടുന്ന ബസുകള്‍ പിന്നീട് നിര്‍ത്തുന്ന ബസ്‌സ്റ്റോപ്പുകള്‍ ക്രീമീകരിച്ചു. ഇരിട്ടി, പേരാവൂര്‍ ഭാഗത്തേക്കുള്ള ബസുകള്‍ മാര്‍ക്കറ്റ് കഴിഞ്ഞ് പിലാക്കൂട്ടം മസ്ജിദ് സമീപം മാത്രമേ നിര്‍ത്താന്‍ പാടുള്ളു.
കണ്ണൂര്‍, വേങ്ങാട്, അഞ്ചരക്കണ്ടി ഭാഗത്തേക്കുള്ള ബസ്സുകള്‍ സ്റ്റാന്റ് വിട്ടു കഴിഞ്ഞാല്‍ ഗ്രാന്റ് ബേക്കറിക്ക് സമീപമാണ് നിര്‍ത്തേണ്ടത്. ഇത് കഴിഞ്ഞാല്‍ കണ്ണാശുപത്രി റോഡ് ജങ്ഷനില്‍ ഐസ്‌ക്രീം കടയ്ക്ക് മുന്നിലായി നിര്‍ത്തണം. തലശ്ശേരി, പാനൂര്‍ ഭാഗത്തേക്കുള്ള ബസ്സുകള്‍ നഗരസഭാ ഓഫിസിന് സമീപം ജുമാമസ്ജിദിന് ഷോപ്പിങ് കോംപ്ലക്‌സിന് സമീപമാണ് നിര്‍ത്തേണ്ടത്. ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് മുതല്‍ പാലത്തുംകര വരെ അന്തര്‍സംസ്ഥാന പാതയിലും വിന്റേജ് റസിഡന്‍സി മുതല്‍ നഗരം വരെ കണ്ണൂര്‍ റോഡിലും റോഡരികില്‍ ഇരുഭാഗങ്ങളിലും പാര്‍ക്ക് ചെയ്യുന്നത് നിരോധിച്ചു.
കണ്ണൂര്‍ റോഡിലും മെയിന്‍ റോഡിലും എമര്‍ജന്‍സി പാര്‍ക്കിങിനായി പ്രത്യേക സംവിധാനം ഒരുക്കും. തീരുമാനങ്ങളടങ്ങിയ നോട്ടീസ് നാളെ മുതല്‍ ബസ് ജീവനക്കാര്‍ക്കും മറ്റ് വാഹന ഡ്രൈവര്‍മാര്‍ക്കും നല്‍കും. എമര്‍ജന്‍സി ഏരിയയില്‍ അഞ്ചോ പത്തോ മിനിറ്റ് സമയം വാഹനം നിര്‍ത്താം. അരമണിക്കൂറില്‍ കൂടുതല്‍ നിര്‍ത്തിയിട്ടാല്‍ ക്രെയിന്‍ ഉപയോഗിച്ച് വാഹനം പോലിസ് സ്‌റ്റേഷനിലേക്ക് മാറ്റും. നഗരത്തില്‍ നടപ്പാത കച്ചവടം നിയന്ത്രിക്കുന്നതും ജീപ്പ്, മിനി പിക്കപ്പ് സ്റ്റാന്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിനും നടപടി സ്വീകരിക്കാന്‍ യോഗത്തില്‍ ധാരണയായി. പൂക്കച്ചവടക്കാര്‍ക്കായി പ്രത്യേകം സ്ഥലം അനുവദിക്കും.
നഗരത്തിലെ പാര്‍ക്കിങ് മാറ്റി നഗരസഭ സ്റ്റേഡിയത്ത് നാലു വശത്തും പാര്‍ക്കിങ് സ്ഥലമൊരുക്കും. ട്രാഫിക്ക് ഉപദേശക സമിതിയോഗത്തില്‍ ചെയര്‍മാന്‍ എ സുകുമാരന്‍ അധ്യക്ഷത വഹിച്ചു.
എസ്‌ഐ കെ ജി ബിനോയി, കമ്മിറ്റി കണ്‍വീനര്‍ കെ ധനഞ്ജയന്‍, നഗരസഭാ വൈസ് ചെയര്‍മാന്‍ എം പി മറിയം ബീവി, വിവിധ സംഘടനാ പ്രതിനിധികളായ പി കെ അലി, എന്‍ ധനഞ്ജയന്‍, സി വിജയന്‍, വി കെ ശിവദാസന്‍, അജയകുമാര്‍, യു വി അഷ്‌റഫ്, പി സി പോക്കു, രവീന്ദ്രന്‍, മാറോളി ശ്രീനിവാസന്‍, കെ സന്തോഷ്, രാമചന്ദ്രന്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day