|    Dec 10 Sat, 2016 10:25 am

കൂട്ടബലാല്‍സംഗം: ആംആദ്മി പാര്‍ട്ടി നേതാവിന് മുന്‍കൂര്‍ ജാമ്യമില്ല

Published : 12th November 2016 | Posted By: SMR

ന്യൂഡല്‍ഹി: 24കാരിയെ കൂട്ടബലാല്‍സംഗം ചെയ്തകേസില്‍ ആംആദ്മി പാര്‍ട്ടി നേതാവ് രാംപ്രതാപ് ഗോയല്‍, പാര്‍ട്ടി എംഎല്‍എ രാഖി ബില്‍ലയുടെ പിതാവ് ഭൂപേന്ദര്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ പാര്‍ട്ടി ടിക്കറ്റ് നല്‍കാമെന്ന വ്യാജേന വിവാഹിതയായ 24കാരിയെ ബലാല്‍സംഗത്തിനിരയാക്കി എന്നാണ് കേസ്. ആംആദ്മി പാര്‍ട്ടിയുടെ രോഹിണി ഖജാഞ്ചിയാണ് ഗോയല്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day