|    Dec 11 Sun, 2016 9:34 am

‘കൂട്ടക്കൊലയും’ മലപ്പുറം സ്‌ഫോടനവും:സിവില്‍കോഡ് പ്രതിഷേധത്തില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍: മുഹമ്മദ് ഈസാ മമ്പഈ

Published : 5th November 2016 | Posted By: mi.ptk

uniform-civil-code

തിരുവനന്തപുരം: ഭോപാലില്‍ നിരായുധരായ എട്ട് വിചാരണത്തടവുകാരെ വെടിവച്ചു കൊന്നതും മലപ്പുറം കലക്ടറേറ്റിന് മുമ്പിലെ ബോംബ് സ്‌ഫോടനവുമൊക്കെ രാജ്യമൊന്നാകെ അലയടിച്ചുയരുന്ന പൊതുസിവില്‍ കോഡിനെതിരെയുള്ള പ്രതിഷേധങ്ങളില്‍ നിന്നു ശ്രദ്ധതിരിക്കാനാണോയെന്നു സംശയിക്കുന്നതായി ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ഈസാ ഫാളില്‍ മമ്പഈ പ്രസ്താവിച്ചു.സംഘപരിവാര ആഭിമുഖ്യമുള്ള സര്‍ക്കാരിന്റെയും ശക്തികളുടെയും ശ്രമമാണോ ഇതെന്നു സംശയിക്കേണ്ടിയിരിക്കുന്നു. അതിര്‍ത്തി പ്രദേശങ്ങളില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തി ക്കൊണ്ടിരിക്കുന്ന വീഴ്ചകളും ഇത്തരം ക്രൂരതകള്‍ ചെയ്തു കൂട്ടുന്നതിനു തല്‍പര കക്ഷികളെ പ്രേരിപ്പിച്ചിട്ടുണ്ടാവാം. പാര്‍ലമെന്റിന് നേരെ നടന്ന ആക്രമണവും മുംബൈ ആക്രമണവുമെല്ലാം അതത് കാലങ്ങളിലെ ചില ഗുരുതര പ്രശ്‌നങ്ങളില്‍ നിന്നു ശ്രദ്ധതിരിക്കാനായിരുന്നു എന്ന ആക്ഷേപം നിലനില്‍ക്കുകയാണ്. കൊല്ലം, എറണാകുളം കലക്ടറേറ്റുകള്‍ക്ക് മുമ്പില്‍ നടന്ന സ്‌ഫോടനങ്ങളെ കുറിച്ചുള്ള അന്വേഷണങ്ങള്‍ വഴിമുട്ടിയതിന്റെ പിന്നിലെ രഹസ്യവും അജ്ഞാതമായി തുടരുകയാണ്. ഇത്തരം വ്യാജ ഏറ്റുമുട്ടലുകള്‍ക്കും സ്‌ഫോടനങ്ങള്‍ക്കും പിന്നിലെ കറുത്ത ശക്തികളെ കണ്ടെത്താന്‍ കര്‍ക്കരെമാര്‍ ഇനിയും ജനിക്കേണ്ടിയിരിക്കുന്നു. ഗുജറാത്ത് വംശഹത്യ കാലത്ത് തോന്നാതിരുന്ന സഹതാപമാണ് നരേന്ദ്രമോദിക്കിപ്പോള്‍ മുസ്‌ലിം വനിതകളോട് ഉണ്ടായിരിക്കുന്നത്. ഏകസിവില്‍കോഡിനെതിരേ ശക്തമായി സമരരംഗത്തിറങ്ങാനും പേഴ്‌സനല്‍ ലോ ബോര്‍ഡിന്റെ സമരപരിപാടികളില്‍ സഹകരിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 236 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക