|    Dec 4 Sun, 2016 3:47 pm

കൂടംകുളം; അനുഭവിക്കേണ്ടി വരുന്നത് വരും തലമുറ: എസ് പി ഉദയകുമാര്‍

Published : 28th October 2016 | Posted By: SMR

കൊല്ലം: കൂടംകുളം പദ്ധതിയുണ്ടാക്കുന്ന പാരിസ്ഥിതിക മലിനീകരണം മൂലം ഇനി വരുന്ന തലമുറ മാനസികവും ശാരീരികവുമായ അസന്തുലിതാവസ്ഥയോടെയാകും ജനിക്കുകയെന്ന് കൂടംകുളം സമര സമിതി നേതാവ്  ഡോ.എസ് പി ഉദയകുമാര്‍. ഭക്ഷണവും ജലവും പരിസ്ഥിതിയും സംസ്‌കാരവുമെല്ലാം പദ്ധതിവഴി നശിപ്പിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞുകൊല്ലം എസ്എന്‍ കോജജ് പൊളിറ്റിക്കല്‍ സയന്‍സ് ബിരുദാനന്തര ബിരുദഗവേഷണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ യുജിസിയുടെ സഹായത്തോടെ സംഘടിപ്പിച്ച പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച ദ്വിദിനസെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമ്പത്തിക സുരക്ഷയെക്കുറിച്ചും രാജ്യസുരക്ഷയെക്കുറിച്ചും രാഷ്ട്രീയസുരക്ഷയെക്കുറിച്ചും പറയുന്നവര്‍ ലോകത്തിന്റെ നിലനില്‍പ്പിനാധാരമായ പരിസ്ഥിതിസുരക്ഷയെക്കുറിച്ച് മിണ്ടാറില്ല. വൈദ്യുതി ഉല്‍പ്പാദനത്തിലും വിതരണത്തിലും ഇനി ഉണ്ടാകേണ്ടത് വികേന്ദ്രീകൃത വികസനമാണ്.  പ്രവര്‍ത്തനസജ്ജമായി 16 വര്‍ഷത്തിനുശേഷം ലാഭകരമാകുമെങ്കില്‍ അതിന്റെ ഒരു ശതമാനം മാത്രം സംസ്ഥാനത്തിന്റെ വികസനത്തിനു ലഭിക്കുന്ന പദ്ധതിയാണ് വിഴിഞ്ഞത്തേത്.  ഇതിന് 70 ലക്ഷം ടണ്‍ മണ്ണ് വേണ്ടിവരും. തുറമുഖ നിര്‍മാണ ആവശ്യങ്ങള്‍ക്കയി പശ്ചിമഘട്ടത്തിന്റെ ഒരുഭാഗം തുടച്ചുനീക്കപ്പെടുന്ന സ്ഥിതിയാണുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.  കോളജ് പ്രിന്‍സിപ്പല്‍ ഡോ.കെ ബി മനോജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഡോ.ഉമ്മന്‍ വി ഉമ്മന്‍ മുഖ്യപ്രഭാഷണം നടത്തി. എസ്എന്‍ ട്രസ്റ്റ്് ഖജാഞ്ചി ഡോ.ജി ജയദേവന്‍, പൊളിറ്റിക്‌സ് വിഭാഗം മേധാവി ഡോ.പി മായ, സെമിനാര്‍ കോഓര്‍ഡിനേറ്റര്‍ ടി അഭിലാഷ് സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day