|    Dec 4 Sun, 2016 9:44 pm
FLASH NEWS
Home   >  Sports  >  Cricket  >  

കൂച്ച് ബിഹാര്‍ ക്രിക്കറ്റ്: കേരളത്തിന് 174 റണ്‍സ് ജയം

Published : 9th November 2016 | Posted By: SMR

ആലപ്പുഴ: കൂച്ച് ബിഹര്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിന് 174 റണ്‍സ് ജയം. ആലപ്പുഴ എസ്ഡി കോളജ് ഗ്രൗണ്ടില്‍ നടന്ന ബിസിസിഐയുടെ അണ്ടര്‍ 19 ചതുര്‍ദിന ക്രിക്കറ്റ് മല്‍സരത്തിലാണ് ഹരിയാനക്കെതിരെ കേരളം വിജയം നേടിയത്.
ഇന്നലെ അവസാനിച്ച രണ്ടാം ഇന്നിങ്‌സില്‍ കേരളം 89.1 ഓവറില്‍ ഒമ്പത് വിക്കറ്റിന് 336 റണ്‍സെടുത്തപ്പോള്‍ 96.1 ഓവറില്‍ 292 റണ്‍സെടുത്ത് ഹരിയാന ഓള്‍ ഔട്ടായി. കേരളത്തിന്റെ റോഹന്‍ എസ് കുന്നുമ്മേല്‍ (90), ആനന്ദകൃഷ്ണ (76), ഡാറില്‍ എസ് ഫെറാലിയോ (62) മികച്ച റണ്‍സ് നേടി.
ഡിസംബര്‍ രണ്ടുവരെ നടക്കുന്ന കേരളത്തിന്റെ നാല് ഹോംമാച്ചുകളും ആലപ്പുഴയിലാണ് സജ്ജീകരിച്ചിരിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 36 times, 2 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day