|    Dec 3 Sat, 2016 9:10 pm
FLASH NEWS

കുഴല്‍ക്കിണര്‍ വര്‍ധിച്ചു; കിണറുകളിലും കുളങ്ങളിലും ജലവിതാനം കുറയുന്നു

Published : 10th November 2016 | Posted By: SMR

പുല്‍പ്പള്ളി: വരള്‍ച്ച രൂക്ഷമായതോടെ ജില്ലയില്‍ കുഴല്‍ക്കിണറുകള്‍ പെരുകുന്നത് കിണറുകളിലും കുളങ്ങളിലും ജലവിതാനം താഴാന്‍ കാരണമാവുന്നു. വരള്‍ച്ച അതിരൂക്ഷമായതോടെ കുഴല്‍ക്കിണറുകളെ ആശ്രയിക്കുന്നവരുടെ എണ്ണം പ്രതിദിനം വര്‍ധിച്ചുവരികയാണ്. ഭൂഗര്‍ഭജല വകുപ്പിന്റെ നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ കുഴിക്കുന്ന കിണറുകള്‍ക്കു പുറമെ പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ മാത്രം സ്വകാര്യ കമ്പനികളുടെ നേതൃത്വത്തില്‍ 10ഓളം കുഴല്‍ക്കിണറുകളാണ് ദിനംപ്രതി കുഴിക്കുന്നത്. ഭൂഗര്‍ഭജല വകുപ്പ് നിര്‍മിച്ച നൂറോളം പൊതു കുഴല്‍ക്കിണറുകള്‍ ഉപയോഗശൂന്യമായിക്കിടക്കുകയാണ്. ചെറിയ തകരാറുകള്‍ മൂലമാണ് ഭൂരിഭാഗം കുഴല്‍ക്കിണറുകളും വെള്ളമെടുക്കാന്‍ കഴിയാതെ പാഴായികിടക്കുന്നത്. കൂടുതല്‍ ജലദൗര്‍ലഭ്യം നേരിടുന്ന പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ കുഴല്‍ക്കിണറുകളുടെ അമിത ഉപയോഗം മൂലം പരമ്പരാഗത ജലസംരക്ഷണ സ്രോതസ്സുകളായ കുളങ്ങളും തലക്കുളങ്ങളും പ്രകൃതിദത്ത ഉറവകളും 70 ശതമാനത്തിലധികമായി താഴ്ന്നതാണ് ഗ്രാമങ്ങളില്‍ പോലും വരള്‍ച്ച പിടിമുറുക്കാന്‍ കാരണം. മഴ മാറുന്നതോടെ കുടിവെള്ളത്തിനു വേണ്ടി അലയുന്ന കുടുംബങ്ങളുടെ എണ്ണവും വര്‍ധിച്ചുവരികയാണ്. പരമ്പരാഗത കിണറുകളില്‍ വെള്ളം താഴുന്നതു കാരണമാണ് ആളുകള്‍ കുഴല്‍ക്കിണറുകളെ ആശ്രയിക്കുന്നത്. കുടിവെള്ള പദ്ധതിയില്‍ നിന്നുള്ള പൈപ്പ് വെള്ളം ലഭിക്കുന്നതിന് വാട്ടര്‍ അതോറിറ്റിയും ത്രിതല പഞ്ചായത്തിലും അപേക്ഷ നല്‍കിയിട്ടും നടപടിയില്ലാത്തതാണ് പ്രധാന കാരണം. പുല്‍പ്പള്ളി മേഖലയിലെ വരള്‍ച്ചാബാധിത പ്രദേശങ്ങളില്‍ കൂടുതല്‍ കുടിവെള്ള പദ്ധതികള്‍ അനുവദിക്കണമെന്ന് ആവശ്യമുയരുന്നുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയുമില്ലെന്നു നാട്ടുകാര്‍ കുറ്റപ്പെടുത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day