|    Dec 4 Sun, 2016 7:20 am
FLASH NEWS

കുളം നിര്‍മിച്ച്ഏഴു വര്‍ഷമായിട്ടും കാത്തിരിപ്പ് തുടരുന്നു

Published : 29th October 2016 | Posted By: SMR

വണ്ടിപ്പെരിയാര്‍:  കുളം പണിത് ഏഴു വര്‍ഷം കഴിഞ്ഞിട്ടും ആദിവാസി കുടിയില്‍ വെള്ളം എത്തിയില്ല. പെരിയാര്‍ കടുവാ സങ്കേതത്തിലെ  വനത്തിനുള്ളിലായ വള്ളക്കടവ് വഞ്ചിവയല്‍ കോളനിയില്‍ ഊരാളി വിഭാഗത്തില്‍പ്പെട്ട 81 ആദിവാസി കുടുംബങ്ങളാണ് താമസിക്കുന്നത്.കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി 2008-2009 സാമ്പത്തിക വര്‍ഷമാണ് ജില്ലാ പഞ്ചായത്തില്‍ നിന്നു ഫണ്ട്  അനുവദിച്ചത്. കുടിയിലെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുന്നതിനാണ് പദ്ധതി ആവിഷ്‌ക്കരിച്ചത്.ലക്ഷങ്ങള്‍ മുടക്കി രണ്ടു തവണകളിലായാണ് പണികള്‍ നടത്തിയത്. പണികള്‍ ഇപ്പോഴും പാതിവഴിയിലാണ്. മോട്ടോര്‍, വെള്ളം അടിക്കുന്നതിനു വേണ്ടിയുള്ള പമ്പ് സെറ്റ് ,മോട്ടോര്‍ പുര എന്നിവയൊന്നും ഇവിടെ ഇല്ല. ഊരുമൂപ്പന്റെ നേതൃത്വത്തില്‍ കോളനി നിവാസികള്‍ രണ്ട് വര്‍ഷം മുമ്പ്് ഗോത്രവര്‍ഗ കമ്മീഷനു പരാതി നല്‍കി. പരാതിയിന്‍മേല്‍ കമ്മീഷന്‍ സ്ഥലം സന്ദര്‍ശിച്ചു.പണി വേഗം പൂര്‍ത്തീകരിച്ച് കുടിവെള്ളം നല്‍കാന്‍ അഴുത ബ്ലോക്ക് ഓഫിസില്‍ നടന്ന അദാലത്തില്‍ തീര്‍പ്പു നല്‍കി.എന്നാല്‍ കരാറുകാരന്‍  നാളിതുവരെ ഒരു പണിയും പിന്നീട് നടത്തിയില്ല. കുടിവെള്ള പദ്ധതി പൂര്‍ത്തീകരിച്ച് നല്‍കണം, അല്ലാത്തപക്ഷം പണം തിരിച്ചടയ്ക്കണം എന്നതായിരുന്നു അദാലത്തില്‍ കമ്മീഷന്‍ ഉത്തരവിട്ടത്. വഞ്ചിവയല്‍ ആദിവാസി കുടിയിലേക്ക് പ്രവേശിക്കുന്ന അങ്കണവാടിക്ക് സമീപം വനഭൂമിയിലാണ് കുളം പണിതിട്ടുള്ളത്. കോളനിയിലെ ആളുകള്‍ ഇപ്പോള്‍ ഒരു കിലോമീറ്റര്‍ ദൂരെ നിന്ന് തലച്ചുമടായാണ് വീട്ടാവശ്യത്തിന് വെള്ളം എത്തിക്കുന്നത്. പ്രായമായ അംഗങ്ങള്‍ മാത്രമുള്ള കുടുംബങ്ങളില്‍ വെള്ളത്തിന് മറ്റുള്ളവരെ ആശ്രയിക്കേണ്ട ഗതികേടാണ്. ജില്ലാ പഞ്ചായത്തില്‍ നിന്നും തുടര്‍ പണിയെന്ന പേരില്‍ എട്ടു ലക്ഷം രൂപ നീക്കി വയ്ക്കാന്‍ രഹസ്യ നീക്കവും നടക്കുന്നുണ്ട്. വരുന്ന വേനല്‍ കാലത്തിനു മുമ്പ് കുടിവെള്ളം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കോളനി നിവാസികള്‍.കുടിയിലെ മുപ്പതോളം കുടുംബങ്ങള്‍ക്ക് കുടിവെള്ള ക്ഷാമം രൂക്ഷമാണ്. വീട് പണികള്‍ക്ക് തവണകള്‍ മുടങ്ങി പതിനാലോളം കുടുംബങ്ങളുടെ വീട് കള്‍ പാതിവഴിയില്‍ കിടക്കുന്നതും ഈ കുടിയിലെ ആദിവാസികള്‍ക്കാണ്. സര്‍ക്കാരിന്റെ ശ്രദ്ധ കോളനിയിലേക്ക് വേണമെന്നാണ് ഇവരുടെ ആവശ്യം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day