|    Dec 8 Thu, 2016 5:38 am
FLASH NEWS

കുലുക്കല്ലൂരില്‍ ഗ്രാമീണ റോഡുകളുടെ നിര്‍മാണം അനിശ്ചിതത്വത്തില്‍

Published : 25th November 2016 | Posted By: SMR

പട്ടാമ്പി: കുലുക്കല്ലൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ മൂന്ന് ഗ്രാമീണ റോഡുകളുടെ നിര്‍മാണം അനിശ്ചിതത്വത്തില്‍. നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ച് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും പാതി പണിപോലും നടന്നിട്ടില്ല. പൊട്ടിതകര്‍ന്ന റോഡിലൂടെയുള്ള വാഹന യാത്രയും കാല്‍നടയാത്രയും ഏറെ ദുഷ്‌കരമാണ്. വാഹനങ്ങള്‍ കുഴികളില്‍ ചാടുമ്പോള്‍ വാഹനത്തിന്റെ  വശങ്ങളില്‍ തട്ടി പരിക്കേല്‍ക്കുന്നത് പതിവാണ്. വാഹനങ്ങളുടെ ടയറിനടിയില്‍ നിന്ന് മെറ്റല്‍തെറിച്ചും ഇവിടെ അപകടമുണ്ടാവുന്നുണ്ട്. മുളയങ്കാവ്-കോരനാല്‍ , മുളയങ്കാവ്-വലിയപറമ്പ്, മുളയങ്കാവ്-മപ്പാട്ടുകര എന്നീ റോഡുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നിലച്ചിട്ടുള്ളത്. ഫണ്ടിന്റെ അഭാവവും രാഷ്ട്രീയ പ്രശ്‌നങ്ങളും പണി പുനരാരംഭിക്കാന്‍ വിലങ്ങ് തടിയായതെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. പ്രധാനമന്ത്രിയുടെ ഭാരത് നിര്‍മാണ്‍ ഗ്രാമീണ റോഡ് സംയോജന  പദ്ധതി പ്രകാരമാണ് മൂന്ന് റോഡുകളുടെയും പണിയാരംഭിച്ചത്.  കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് റോഡ് പണി നീളുന്നതിനെതിരേ പ്രദേശവാസികള്‍ സമരം ചെയ്തിരുന്നു. തുടര്‍ന്ന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി  കരാറുകാരന്‍ ഒത്തുതീര്‍പ്പെന്ന പേരില്‍ അല്‍പം ചില പ്രവൃത്തികള്‍ നടത്തി. എന്നാല്‍ പിന്നെയും ജോലികള്‍ സ്തംഭിച്ചു. മാസങ്ങള്‍ പലത് കഴിഞ്ഞിട്ടും പണിതുടരാത്തതിനാല്‍ പല കോണുകളില്‍ നിന്നും റോഡിനായി മുറവിളി ഉയര്‍ന്നു. കഴിഞ്ഞ സപ്തംബര്‍ മാസത്തില്‍ പട്ടാമ്പി താലൂക്ക് വികസന സമിതിയില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് നൂറുദ്ദീന്‍ ഈ വിഷയം അവതരിപ്പിച്ചിരുന്നു. കരാറുകാരെയും ഉദ്യോഗസ്ഥരെയും വിളിച്ച് ചേര്‍ത്ത്  കഴിഞ്ഞമാസം ജനപ്രതിനിധികളുടെ സാന്നിദ്ധ്യത്തില്‍ തീരുമാനമെടുത്തെങ്കിലും ഒന്നും നടപ്പായില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day