|    Dec 10 Sat, 2016 10:00 pm

കുലശേഖരപുരം പഞ്ചായത്തില്‍ സമ്പൂര്‍ണ ജൈവ കാര്‍ഷിക പദ്ധതികള്‍ക്ക് തുടക്കം

Published : 23rd November 2016 | Posted By: SMR

കരുനാഗപ്പള്ളി:കുലശേഖരപുരം ഗ്രാമപ്പഞ്ചായത്തിലെ സമ്പൂര്‍ണ്ണ ജൈവ കാര്‍ഷിക പദ്ധതികളുടെ ഉദ്ഘാടനം ആര്‍ രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസര്‍ വി ആര്‍ ബിനേഷ് പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്തംഗം സി രാധാമണി, പഞ്ചായത്ത് സെക്രട്ടറി ശ്രീരാജ്, വൈസ് പ്രസിഡന്റ് സുജിത നാസര്‍, സ്ഥിരം സമിതി അംഗങ്ങളായ കമര്‍ബാന്‍, ഡി രാജന്‍, ശ്രീജ, കാര്‍ഷിക വികസന സമിതി അംഗം രവീന്ദ്രന്‍ പിള്ള സംസാരിച്ചു.പഞ്ചായത്തിലെ 23 വാര്‍ഡുകളിലായുള്ള 13000 കുടുബംങ്ങള്‍ക്കും അത്യുല്‍പ്പാദന ശേഷിയുള്ള പയര്‍, വെണ്ട, വഴുതന, തക്കാളി, മുളക്, എന്നിവയുടെ 25 തൈകള്‍ നല്‍കും. സര്‍വേയിലൂടെ തിട്ടപ്പെടുത്തിയ 90,000 തെങ്ങുകളുടെ തടത്തില്‍ പയര്‍വര്‍ഗകൃഷി നടത്താന്‍ തെങ്ങിന്റെ തടം ഒന്നിന് 100 ഗ്രാം വീതം പയര്‍ വിത്തുകളും നല്‍കും. ഗ്രാമസഭ വഴി തിരഞ്ഞെടുത്ത 2,300 ഗുണഭോക്താക്കള്‍ക്കു തേന്‍ വരിക്കപ്പൂവിന്റെ ഗ്രാഫ്റ്റ് തൈകളും നല്‍കുമെന്ന് പ്രസിഡന്റ്, കൃഷി ഓഫിസര്‍ എന്നിവര്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക