|    Dec 3 Sat, 2016 12:18 pm
FLASH NEWS

കുറ്റിയാടി ജലസേചന പദ്ധതി; കനാലുകളില്‍ അടുത്തമാസം വെള്ളമെത്തും

Published : 21st November 2016 | Posted By: SMR

നരിക്കുനി: വരള്‍ച്ച രൂക്ഷമായതിനെ തുടര്‍ന്ന് കുറ്റിയാടി ജലസേചന പദ്ധതിയുടെ ഭാഗമായ കനാലുകളില്‍ അടുത്ത മാസം അവസാനം തന്നെ വെള്ളമെത്തിക്കാന്‍ ധാരണ. ആവശ്യത്തിന് മഴ ലഭിക്കാത്ത സാഹചര്യത്തില്‍ കനാലുകള്‍ ഡിസംബര്‍ 26ന് തുറക്കാന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെ യും കര്‍ഷക പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചിരുന്നു. വലതുകര മെയിന്‍ കനാല്‍ 26ന് തുറന്നാല്‍ ഏഴാം ദിവസം കക്കോടി ബ്രാഞ്ച് കനാലും തുറക്കും. വെള്ളം തുറന്ന് വിടുന്നതിന് മുമ്പ് തൊഴിലുറപ്പ് പദ്ധതിയിലൂടെ കനാലുകള്‍ വൃത്തിയാക്കാനും മണ്ണ് നീക്കാനും ഗ്രാമപ്പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കനാലുകള്‍ കടന്ന് പോവുന്ന പഞ്ചായത്തുകള്‍ക്കാണ് ഇത് സംബന്ധിച്ച് കത്ത് നല്‍കിയത്. ഇടവപ്പാതിയും തുലാവര്‍ഷവും കുറഞ്ഞതോ ടെ വേനലില്‍ കടുത്ത വരള്‍ച്ചയെയാണ് നേരിടാന്‍ പോവുന്നത്. മണ്ണ് നിറഞ്ഞ് കിടക്കുന്ന കനാലിന്റെ അടിഭാഗം ശുചീകരിക്കുക, ചപ്പുചവറുകളും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്യുക, കനാല്‍ വശങ്ങളിലും സൈഫണുകള്‍ക്ക് സമീപവും കാടുമൂടിയ ഭാഗം വെട്ടിത്തെളിയിച്ച് വൃത്തിയാക്കുക തുടങ്ങിയ പ്രവൃത്തികള്‍ കനാല്‍ തുറക്കുന്നതിന് മുമ്പെ പൂര്‍ത്തിയാക്കേണ്ടതുണ്ട്. സാധാരണ ഫെബ്രുവരിയിലാണ് കനാല്‍ തുറക്കാറ്. വരള്‍ച്ച കാരണം കക്കോടി ബ്രാഞ്ച് കനാലിന് കീഴില്‍ വരുന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ ഇത്തവണ കനാല്‍ നേരത്തെ തുറക്കണമെന്നാവശ്യപ്പെട്ടിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day