|    Dec 3 Sat, 2016 12:19 pm
FLASH NEWS

കുറ്റിയാടി ഇറിഗേഷന്‍ പദ്ധതി; കനാലുകളുടെ തകര്‍ന്ന ഭാഗം നവീകരിക്കാന്‍ നടപടിയില്ല

Published : 29th November 2016 | Posted By: SMR

പേരാമ്പ്ര: കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി ഡിസംബര്‍ 26ന് കുറ്റിയാടി ഇറിഗേഷന്‍ പദ്ധതി കനാല്‍ തുറക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും രണ്ട് പ്രധാന കനാലുകളായ ഇടതുകര മെയിന്‍ കനാലിലും വലതുകര മെയിന്‍ കനാലിലും മണ്ണും ചെളിയും മാലിന്യവും നിറഞ്ഞ് കിടക്കുകയാണ്. ഇടത് കര മെയിന്‍ കനാല്‍ കായണ്ണയില്‍ നിന്നും പ്രധാനമായ രണ്ട് സബ് കനാലുകളായി മാറുന്നുണ്ട്. കക്കോടി മെയിന്‍ കനാലും മേപ്പയ്യൂര്‍-കൊയിലാണ്ടി ഭാഗത്തേക്കുള്ള കനാലുമാണിത്.— കക്കോടി മെയിന്‍ കനാല്‍ വഴി വെള്ളം തുറന്നു വിട്ടാല്‍ എട്ട് പഞ്ചായത്തുകള്‍ക്ക് പ്രത്യക്ഷമായും നാല് പഞ്ചായത്തുകള്‍ക്ക് പരോക്ഷമായും കുടിവെള്ളം ലഭിക്കും.ഡിസംബറില്‍ തന്നെ കനാല്‍ തുറക്കുന്നത് —കോട്ടൂര്‍, നടുവണ്ണൂര്‍, ഉള്ള്യേരി, അത്തോളി പഞ്ചായത്ത് പോലുള്ള കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങള്‍ക്ക് ആശ്വാസമാവുമെങ്കിലും കനാല്‍ ശുചീകരിക്കാത്തത് കടുത്ത വെല്ലുവിളിയാകും. കനാല്‍ പലയിടത്തും തകര്‍ന്ന് കിടക്കുന്നതും കനാലില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങളും മണ്ണും ചെളിയും നീക്കം ചെയ്യാത്തതും തുറന്ന് വിടുന്ന വെളളം പാഴായി പോവുന്ന അവസ്ഥയുണ്ടാക്കും.കായണ്ണയില്‍ നിന്ന് തുടങ്ങുന്ന മേപ്പയൂര്‍ ഭാഗത്തേക്കുളള കനാലിന്റെ ഭാഗങ്ങളും പലയിടത്തും തകരാറിലാണ്. പെരുവണ്ണാമൂഴി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കിണര്‍ നിര്‍മിച്ച് വെള്ളം ശുദ്ധീകരിച്ച് വിതരണത്തിനായി കാത്തിരിക്കുന്നതിനിടെ കനാലിലൂടെ തുറന്നു വിടുന്ന ജലം പാഴായി പോവാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ വേണമെന്ന വിദഗ്ദാഭിപ്രായവും ശക്തമാണ്. കനാല്‍ നവീകരിക്കാന്‍ അതത് ബ്ലോക്ക് പഞ്ചായത്ത് അധികൃതരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ഇറിഗേഷന്‍ എക്‌സികുട്ടീവ് എന്‍ജിനീയറുടെ അറിയിപ്പുണ്ടെങ്കിലും അതത് പഞ്ചായത്തുകളിലെ തൊഴിലുറപ്പ് പ്രവൃത്തിയില്‍ ഉള്‍പ്പെടുത്തി നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും നിര്‍ദേശങ്ങള്‍ ഇനിയും ലഭിച്ചിട്ടില്ലെന്നാണ് ഗ്രാമപ്പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. കനാല്‍ ശുചീകരിക്കാതെ വെള്ളം തുറന്ന് വിട്ടാല്‍ അധിക ഭാഗവും പാഴായി പോവാന്‍ സാധ്യതയും കുടുതലാണ്.—

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day