|    Dec 10 Sat, 2016 12:49 am
FLASH NEWS

കുറ്റിക്കാട്ടില്‍ നിന്ന് 2170 പാക്കറ്റ് പാന്‍മസാല പിടികൂടി

Published : 31st October 2016 | Posted By: SMR

കുമ്പള: സ്‌കൂള്‍ പരിസരത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കുറ്റിക്കാട്ടില്‍ നിന്നും 2170 പാക്കറ്റ് നിരോധിത പാന്‍ മസാല ഉല്‍പന്നങ്ങള്‍ പിടികൂടി. ശനിയാഴ്ച്ച വൈകിട്ട് ആറോടെ ഷേണി സ്‌കൂള്‍ പരിസരത്തെ കടയുടെ പിറകിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കുറ്റിക്കാട്ടില്‍ നിന്നും കുമ്പള എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ റോബിന്‍ ബാബുവിന്റെ നേതൃത്വത്തില്‍ എത്തിയ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് പാന്‍മസാല കണ്ടെത്തിയത്. സ്‌കൂള്‍ പരിസരത്ത് വിദ്യാര്‍ഥികള്‍ക്ക് പുകയില ഉല്‍പന്നങ്ങള്‍ വില്‍പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ പവിത്രന്‍, ബാബുരാജ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പ്രജിത്ത് കുമാര്‍, ജോസ് മോന്‍ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day