|    Dec 7 Wed, 2016 5:54 pm
FLASH NEWS

കുറ്റാന്വേഷണത്തിന് ശാസ്ത്രീയ രീതി ശക്തിപ്പെടുത്തണമെന്ന് പോലിസ് അസോസിയേഷന്‍

Published : 29th October 2016 | Posted By: SMR

തിരുവനന്തപുരം: കുറ്റാന്വേഷണത്തിന് ശാസ്ത്രീയവും നവീനവുമായ രീതി കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന് കേരള പോലിസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പോലിസില്‍നിന്ന് മൂന്നാംമുറ പൂര്‍ണമായും ഒഴിവാക്കണം. അഴിമതി തുടച്ചുനീക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് അസോസിയേഷന്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. വിജിലന്‍സിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അധികാരം ലഭിച്ചത് സമൂഹത്തില്‍നിന്ന് അഴിമതി തുടച്ചുനീക്കാന്‍ ഏറെ ഗുണംചെയ്യും.
കുറ്റാന്വേഷണത്തിന് പോലിസ് ശാസ്ത്രീയ രീതിയാണ് കൂടുതല്‍ പ്രയോഗിക്കുന്നത്. ഹൈടെക് സേനയാണ് നമ്മുടേത്. എന്നാലും മൂന്നാംമുറപോലുള്ള ചില നടപടികള്‍ ഇപ്പോഴുമുള്ളതായി ചില കേന്ദ്രങ്ങളില്‍നിന്ന് ആക്ഷേപമുണ്ട്. അതിനാല്‍, മനുഷ്യാവകാശലംഘനം ഒരാളില്‍നിന്നും ഉണ്ടാവരുത്. അന്വേഷണരീതി കൂടുതല്‍ ശാസ്ത്രീയമാക്കേണ്ടിയിരിക്കുന്നു. അഴിമതിരഹിത സേനയായി പോലിസിനെ പൂര്‍ണമായും വാര്‍ത്തെടുക്കേണ്ടതുണ്ടെന്നും അസോസിയേഷന്‍ പ്രമേയത്തില്‍ പറഞ്ഞു. ടി എസ് ബൈജു, കൊച്ചി സിറ്റി (സംസ്ഥാന പ്രസിഡന്റ്), സണ്ണി ജോസഫ്, വയനാട് (വൈസ് പ്രസിഡന്റ്), പി ജി അനില്‍കുമാര്‍, കൊച്ചി സിറ്റി (ജനറല്‍ സെക്രട്ടറി), കെ ഐ മാര്‍ട്ടിന്‍, തൃശൂര്‍ റൂറല്‍ (ജോ. സെക്രട്ടറി), എസ് ഷൈജു, കൊല്ലം റൂറല്‍ (ഖജാഞ്ചി) എന്നിവരെ പോലിസ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികളായും യോഗം തിരഞ്ഞെടുത്തു. സംസ്ഥാന കമ്മിറ്റി യോഗത്തില്‍ നിയുക്ത പ്രസിഡന്റ് ടി എസ് ബൈജു അധ്യക്ഷത വഹിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day