|    Dec 9 Fri, 2016 3:07 pm
FLASH NEWS

കുറ്റസമ്മതമൊഴി പരിശോധിക്കും: കണ്ണൂര്‍ എസ്പി

Published : 23rd November 2016 | Posted By: SMR

തലശ്ശേരി: ഫസല്‍ വധക്കേസില്‍ കുറ്റസതമൊഴി നല്‍കിയെന്ന് പോലിസ് പറഞ്ഞ സംഭവത്തില്‍ എത്രത്തോളം ശരിയുണ്ടെന്ന് പരിശോധിക്കുമെന്ന് ജില്ലാ പോലിസ് ചീഫ് കോറി സഞ്ജയ്കുമാര്‍ ഗുരുദിന്‍. തലശ്ശേരി പോലിസ് സ്റ്റേഷനിലെത്തിയ ഇദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു. കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുബീഷ് നല്‍കിയ കുറ്റസതമൊഴിയില്‍ അന്വേഷണം നടക്കും. ചെമ്പ്രയിലെ ആര്‍എസ്എസ് പ്രവര്‍ത്തകനായ സുബീഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഫസല്‍ വധക്കേസില്‍ കുറ്റസതം നടത്തിയതെന്നാണ് മൊഴിയുള്ളത്. മൊഴി നല്‍കിയതിനാല്‍ മാത്രം അത് ശരിയാവണമെന്നില്ല. അത് എത്രത്തോളം വസ്തുതാപരമാണെന്ന് പരിശോധിക്കണം. മറ്റു രണ്ട് കൊലപാതകങ്ങളിലും ഇയാള്‍ പങ്കാളിയാണെന്ന് പറഞ്ഞിുണ്ട്. കുറ്റസതം നടത്തിയകാര്യം സിബിഐയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day