|    Dec 5 Mon, 2016 7:54 am

കുറ്റക്കാരിയെന്ന് കണ്ടാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കും

Published : 8th November 2016 | Posted By: SMR

കല്‍പ്പറ്റ: ആദിവാസി വിഭാഗങ്ങളുടെ വായ്പ എഴുതിത്തള്ളിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ഏത് അന്വേഷണത്തെയും നേരിടാന്‍ തയ്യാറാണെന്നും കുറ്റക്കാരിയെന്ന് കണ്ടെത്തിയാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാമെന്നും മുന്‍മന്ത്രി പി കെ ജയലക്ഷ്മി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തന്റെ കുടുംബക്കാര്‍ക്ക് ആദിവാസി എന്ന പേരില്‍ ആനുകൂല്യം കിട്ടിയിട്ടുണ്ടെങ്കില്‍ മന്ത്രിയായതിന്റെ പേരില്‍ അത് നിഷേധിക്കാന്‍ കഴിയില്ല. ചില മാധ്യമങ്ങള്‍ തന്നെ വേട്ടയാടുകയാണ്. ചില സൈബര്‍ ക്വട്ടേഷന്‍ സംഘങ്ങളാണ് ഇതിനു പിന്നിലെന്നും ജയലക്ഷ്മി ആരോപിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day