|    Dec 8 Thu, 2016 1:39 am
FLASH NEWS

കുറ്റകൃത്യങ്ങള്‍ക്കെതിരേ ബോധവല്‍ക്കരണം; യുവജന കമ്മീഷനില്‍ സന്നദ്ധപ്രവര്‍ത്തകരെ തിരഞ്ഞെടുക്കാന്‍ അഭിമുഖം

Published : 24th October 2016 | Posted By: SMR

കാസര്‍കോട്്: മദ്യം, മയക്കുമരുന്ന് ദുരുപയോഗങ്ങള്‍ക്കെതിരെയും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെയും ബോധവല്‍കരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി സംസ്ഥാന യുവജന കമ്മീഷന്‍ സംസ്ഥാനതലത്തില്‍ സന്നദ്ധപ്രവര്‍ത്തകരെ (യൂത്ത് ഡിഫന്‍സ് ഫോഴ്‌സ്) തിരഞ്ഞെടുക്കാന്‍ അഭിമുഖം നടത്തുന്നു.നടപ്പുസാമ്പത്തികവര്‍ഷ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോളജ് തലത്തിലും, പട്ടികജാതി/പട്ടികവര്‍ഗ പിന്നാക്ക മേഖലകളിലും പ്രവര്‍ത്തനം നടത്താനാണ് ഉദ്ദേശിക്കുന്നത്. കോളജ്തല ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഡിഗ്രിയും, പട്ടികജാതി/പട്ടികവര്‍ഗ പിന്നാക്കമേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്ലസ്ടുവാണ് യോഗ്യത. കഴിഞ്ഞവര്‍ഷങ്ങളില്‍ വളണ്ടിയറായി മികച്ച പ്രവര്‍ത്തനം കാഴ്ച വച്ചവര്‍ക്ക് മുന്‍ഗണന. ജില്ലാതലത്തില്‍ യഥാക്രമം മൂന്നും രണ്ടും വീതം വളണ്ടിയര്‍മാരുടെ ഒഴിവിലേക്കാണ് നിയമനം. 18നും 40നും ഇടയില്‍ പ്രായമുള്ള യുവതീയുവാക്കള്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച അപേക്ഷ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം അഭിമുഖത്തിന് ഹാജരാകണം.കാസര്‍കോട് ജില്ലകളിലുള്ളവര്‍ക്ക് 28ന് രാവിലെ 11ന് കോഴിക്കോട് സിവില്‍ സ്‌റ്റേഷന്‍ താലൂക്ക് കോണ്‍ഫറന്‍സ് ഹാളിലാണ് അഭിമുഖം.തിരഞ്ഞെടുക്കപ്പെടുന്ന ഡിഫന്‍സ് വളണ്ടിയര്‍മാര്‍ക്ക് 5000 രൂപയും ഓരോ പരിപാടി സംഘടിപ്പിക്കുന്നതിന് വളണ്ടിയര്‍മാര്‍ക്ക് കോളജ് തലത്തിന് 1500 രൂപയും പട്ടികജാതി/പട്ടികവര്‍ഗ പിന്നാക്ക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് 2500 രൂപയും നല്‍കും. നിയമന കാലാവധി 2017 മാര്‍ച്ച് 31 വരെയായിരിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day