|    Dec 6 Tue, 2016 12:07 am
FLASH NEWS
Home   >  Pravasi  >  Gulf  >  

കുറഞ്ഞ വിലയില്‍ ഉല്‍പ്പന്നം ലഭിക്കുന്ന ഷോപ്പറിയാം

Published : 29th October 2016 | Posted By: SMR

ദോഹ: ഖത്തറിലെ പ്രമുഖ വ്യാപാരസ്ഥാപനങ്ങളിലെ വില വിവരങ്ങള്‍ താരതമ്യം ചെയ്യാവുന്ന പട്ടിക വാണിജ്യ മന്ത്രാലയം പുറത്തിറക്കുന്നു. ഓരോ ആഴ്ചയും പുറത്തിറക്കുന്ന പട്ടിക നോക്കിയാല്‍ ഏറ്റവും കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ ലഭിക്കുന്ന ഷോപ്പ് ഏതെന്ന് ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ മനസ്സിലാക്കാനാവും. ഒരേ ഉല്‍പ്പന്നത്തിന് പല ഷോപ്പുകളില്‍ വ്യത്യസ്ത വില ഈടാക്കുന്നതായാണ് പട്ടികയില്‍ നിന്ന് വ്യക്തമാവുന്നത്.
പ്രധാന മാളുകളിലെയും സൂപ്പര്‍ മാര്‍ക്കറ്റുകളിലെയും അവശ്യ സാധനങ്ങളുടെ വില താരതമ്യം ചെയ്താണ് വാണിജ്യ മന്ത്രാലയം പട്ടിക തയ്യാറാക്കുന്നത്. ചില്ലറ വില്‍പ്പന വിപണിയിലെ മല്‍സരം പ്രോല്‍സാഹിപ്പിക്കുക എന്നതും പട്ടിക പുറത്തിറക്കുന്നതിന് പിന്നിലുണ്ട്. രാജ്യത്തെ പ്രധാന 17 വില്‍പ്പനശാലകളില്‍ പ്രദര്‍ശിപ്പിച്ച ഉല്‍പ്പന്നങ്ങളുടെ വില ഇതിലൂടെ ലഭ്യമാകും.  ഈയാഴ്ച പുറത്തിറക്കിയ വേര്‍ ടു ഷോപ്പ് എന്ന പേരിലുള്ള വിലതാരതമ്യ പട്ടിക പ്രകാരം ജനപ്രിയ ബ്രാന്‍ഡിലുള്ള അരിക്ക് 94 ഖത്തര്‍ റിയാല്‍ വരെ വ്യത്യാസമാണ് ഒരു ഔട്ട്‌ലെറ്റിനെ അപേക്ഷിച്ച് മറ്റൊരു ഔട്ട്‌ലെറ്റിലുള്ളത്. 132 ഇനം ഭക്ഷ്യസാധനങ്ങള്‍, 42 ഭക്ഷ്യേതര ഉല്‍പ്പന്നങ്ങള്‍, കുട്ടികള്‍ക്കുള്ള 38 ഇനം ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വിലയാണ് ലഭ്യമായത്. വേേു://ാമൃസല.ോലര.ഴീ്.ൂമ/ശിറലഃ.മുെഃ എന്ന ലിങ്കില്‍ ഈ മാസം 29 വരെയുള്ള വിലവിവരം ലഭ്യമാണ്. കാരിഫോര്‍, അല്‍മീറ, ജയന്റ് സ്റ്റോഴ്‌സ്, ലുലു, ദഹീല്‍, സഫാരി, ഫാമിലി ഫുഡ്‌സെന്റര്‍, അല്‍സഫീര്‍, മെഗാ മാര്‍ട്ട്, ഫുഡ് പാലസ്, ഫുഡ് വേള്‍ഡ്, സൗദിയ, അല്‍റവാബി, ക്വാളിറ്റി, ഗ്രാന്‍ഡ്, മസ്‌കര്‍, ഗ്രാന്‍ഡ്മാര്‍ട്ട് എന്നിവിടങ്ങളിലെ വിലയെ അടിസ്ഥാനമാക്കിയാണ് പട്ടിക.
പഞ്ചാബ് ബസുമതി അരിയുടെ 40 കിലോ ബാഗിന് ഒരു ഷോപ്പില്‍ ഏറ്റവുംകുറഞ്ഞ വില 200 റിയാല്‍ ആണ്. മറ്റൊരു ഷോപ്പില്‍ പരമാവധി വിലയായ 294.5 റിയാലും. അഞ്ച് കിലോയുടെ സണ്‍വൈറ്റ് അരിക്ക് വിവിധ ഷോപ്പുകളില്‍ 30- 38.50 റിയാല്‍ ആണ് വില. സാദിയ ഫ്രോസണ്‍ ചിക്കന് (1- 1.2 കിലോ) 3.75 മുതല്‍ 4.75 റിയാലിന്റെ വ്യത്യാസമുണ്ട്. ഒരു കിലോയുടെ തയ്ബത് ഫ്രോസണ്‍ ചിക്കന്‍ 14- 17 റിയാലിന് ലഭിക്കും. സാദിയ ബീഫ് ബര്‍ഗറിന് (24 കഷ്ണങ്ങള്‍/ 1.34 കിലോ) 31.5- 38.25 റിയാലാണ് വില. ഇതേ ബ്രാന്‍ഡിന്റെ ചിക്കന്‍ ബര്‍ഗര്‍ (672 ഗ്രാം) 16.50- 20 റിയാലിന് ലഭിക്കും. അമേരിക്കന്‍ സ്വീറ്റ് കോണ്‍ (450 ഗ്രാം) 9.25- 11 റിയാലിന് ലഭിക്കും. ഭക്ഷ്യേതര സാധനങ്ങള്‍ക്ക് വിവിധ ഷോപ്പുകളില്‍ ഒന്ന്- ഒന്നര റിയാലിന്റെ വ്യത്യാസമേയുള്ളൂ. കുട്ടികള്‍ക്കുള്ള ഉല്‍പ്പന്നങ്ങളില്‍ പത്ത് റിയാലിന്റെ വരെ വ്യത്യാസമുണ്ട്. ജെ ആന്റ് ജെ ബേബി പൗഡര്‍ പാക്കറ്റിന് (500 ഗ്രാം) 20- 30.25 റിയാല്‍ ആണ്. ബേബി ജോയ് ഡയപര്‍ (മീഡിയം ഇനം. 3- 34 കഷ്ണം) 27.25- 29 റിയാല്‍ ആണ്. നിഡോ പാല്‍പ്പൊടി (രണ്ടര കിലോ) 60.75- 71.75 റിയാല്‍ വരെയാണ് വില.
ഉല്‍പ്പന്നങ്ങളുടെ വിലയുടെ അടിസ്ഥാനത്തില്‍ പട്ടികയില്‍ പ്രത്യേക അടയാളങ്ങളുണ്ട്. പഞ്ചാബ്, സണ്‍ വൈറ്റ് അരി ചുവപ്പ് നിറത്തിലാണുള്ളത്. സാദിയ ഫ്രോസണ്‍ ചിക്കന്‍, സണ്‍ബുല ഫ്രഞ്ച് ഫ്രൈസ് തുടങ്ങിയവ പച്ച നിറത്തിലാണ്. ചരക്കുകളുടെയും ഭക്ഷ്യ- ഭക്ഷ്യേതര ഉല്‍പ്പന്നങ്ങളുടെയും വില നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മന്ത്രാലയം ഈ പദ്ധതി ആരംഭിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 75 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day