|    Dec 6 Tue, 2016 12:03 am
FLASH NEWS

കുരു മുളക് തോട്ടങ്ങളിലെ ദ്രുതവാട്ടം; കര്‍ഷകര്‍ക്ക് കൃഷിവകുപ്പിന്റെ മുന്നറിയിപ്പ്

Published : 24th November 2016 | Posted By: SMR

കല്‍പ്പറ്റ: മാനന്തവാടി താലൂക്ക് പരിധിയിലെ ചില തോട്ടങ്ങളില്‍ കുരുമുളക് വള്ളികള്‍ കരിഞ്ഞുണങ്ങുന്നതു ദ്രുതവാട്ടത്തിന്റെ ലക്ഷണമാണെന്ന് കൃഷിവകുപ്പ് ഉദ്യാഗസ്ഥര്‍ വിലയിരുത്തി. രോഗം ബാധിച്ച തോട്ടങ്ങളില്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് ദ്രുതവാട്ടം കണ്ടെത്തിയത്. കൂടുതല്‍ പരിശോധനകള്‍ വരും ദിവസങ്ങളില്‍ നടക്കും. വിവിധ കുരുമുളക് തോട്ടങ്ങളില്‍ ദ്രുതവാട്ടത്തിന്റെ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പെട്ടതിനാല്‍ കര്‍ഷകര്‍ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നു കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. കൃഷിഭൂമിയിലെ ഈര്‍പ്പം നന്നായി കുറയുമ്പോള്‍ ഫെറ്റോതോറ കാപ്‌സിസി എന്ന കുമിള്‍ബാധ കൂടുന്നു. ഇക്കാരണത്താല്‍ വേരുകള്‍ അഴുകി നശിക്കുന്നതിനാല്‍ കുരുമുളക് വള്ളിക്ക് ആവശ്യത്തിനുള്ള പോഷണം ലഭിക്കാതെ വരുന്നു. ഇതാണ് ദ്രുതവാട്ടം കൂടാനുള്ള കാരണം. പൊട്ടാസ്യം ഫോസ്‌ഫേറ്റ് (അക്കോമിന്‍) രണ്ടു മില്ലി ഒരുലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് കുരുമുളക് ചെടിയുടെ ചുവട്ടില്‍ തളിക്കണം. അഞ്ചുമുതല്‍ 10 ലിറ്റര്‍ വരെ ഇത്തരത്തില്‍ ഒഴിക്കുന്നതു നന്നാവും. കോപര്‍ ഓക്‌സി ക്ലോറൈഡ് രണ്ടുഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ തയ്യാറാക്കി അഞ്ചുമുതല്‍ 10 ലിറ്റര്‍ വരെ കുരുമുളക് ചെടിയുടെ ചുവട്ടില്‍ ഒഴിക്കുന്നതും ദ്രുതവാട്ടം തടയുന്നതിന് ഫലപ്രദമാണ്. വേനല്‍ കനക്കുന്നതിനാല്‍ കര്‍ഷകര്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം. ബന്ധപ്പെട്ട കൃഷിഭവനുകളില്‍ നിന്നു കൂടുതല്‍ നിര്‍ദേശങ്ങള്‍ ലഭിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day