|    Dec 7 Wed, 2016 9:46 pm
FLASH NEWS

കുരുക്കുകള്‍ സൃഷ്ടിക്കാനാണ് കേന്ദ്രനീക്കം: തോമസ് ഐസക്

Published : 16th November 2016 | Posted By: SMR

തിരുവനന്തപുരം: അസാധുവാക്കിയ 1000, 500 രൂപ നോട്ടുകള്‍ മാറിയെടുക്കുന്നവരുടെ വിരലുകളില്‍ മഷി പതിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം പ്രശ്‌നം ലഘൂകരിക്കാനല്ല കൂടുതല്‍ കുരുക്കുകള്‍ സൃഷ്ടിക്കാനാണെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്. ആവശ്യത്തിന് പുതിയ നോട്ടുകള്‍ എടിഎമ്മുകളിലും ബാങ്ക് വഴിയും ലഭ്യമാക്കുന്നതിനു പകരം പഴയ നോട്ടുകള്‍ മാറാനെത്തുന്ന കൂലിവേലക്കാരും പാവപ്പെട്ടവരുമെല്ലാം കള്ളപ്പണക്കാരോ അവരുടെ ബിനാമികളോ ആണെന്നും സംശയമുനയില്‍ നിര്‍ത്താനുമാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം പ്രതികരിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ അബദ്ധധാരണ കള്ളപ്പണത്തിന്റെ മുഖ്യരൂപം പൂഴ്ത്തിവച്ചിരിക്കുന്ന നോട്ടുകള്‍ ആണെന്നതാണ്. എന്നാല്‍ യാഥാര്‍ഥ്യമിതല്ല. കള്ളനോട്ടുകള്‍ ഏതായാലും റദ്ദാക്കി കഴിഞ്ഞല്ലോ. അവ ബാങ്കുകളില്‍ വരുമെന്ന് ഭയപ്പെടേണ്ട. ഏതാനും വര്‍ഷത്തെ ഇന്‍കംടാക്‌സ് റെയ്ഡുകളില്‍ കണ്ടെത്തിയ കള്ളപ്പണത്തിന്റെ 6 ശതമാനം മാത്രമാണ് നോട്ടുകള്‍. ഭൂമി, സ്വര്‍ണം, ബിനാമി ധനകാര്യ നിക്ഷേപം, വെളിപ്പെടുത്താത്ത ബിസിനസ് സ്‌റ്റോക്ക് എന്നിവ കഴിഞ്ഞേ നോട്ടിന് സ്ഥാനമുള്ളൂ.
കള്ളനോട്ടിനെ വരുതിയിലാക്കിയ പശ്ചാത്തലത്തില്‍ വന്‍കിട നോട്ട് പൂഴ്ത്തിവയ്പുകാരെ പിടികൂടാനുള്ള മുന്‍കരുതലുകള്‍ എടുത്തുകൊണ്ട് നിയന്ത്രണങ്ങളില്‍ അയവുവരുത്തുകയാണു വേണ്ടത്. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ തലതിരിഞ്ഞ ചിന്ത മറിച്ചാണ്. 2000 രൂപ മാറിയവരുടെ മേല്‍ ചാപ്പകുത്താനാണു തീരുമാനം. സാധാരണക്കാരില്‍ കൂടുതല്‍ പരിഭ്രാന്തി സൃഷ്ടിച്ച് ക്യൂവിലെ ബഹളം കൂട്ടാനല്ലാതെ കുറയ്ക്കാന്‍ ഇതൊന്നും സഹായിക്കില്ലെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day