|    Dec 3 Sat, 2016 1:28 am
FLASH NEWS

കുമ്പളത്ത് കായംകുളം തീവണ്ടി പിടിച്ചിട്ടു; യാത്രക്കാര്‍ എകസ്പ്രസ് വണ്ടി തടഞ്ഞു

Published : 1st November 2016 | Posted By: SMR

കുമ്പളം: വൈകീട്ട് 6.10ന് എറണാകുളം സൗത്തില്‍ നിന്നും കായംകുളത്തേക്ക് പുറപ്പെട്ട പാസഞ്ചര്‍ തീവണ്ടി തീരദേശ പാതയിലെ പ്രഥമ സ്‌റ്റേഷനായ കുമ്പളത്ത് എത്തിയപ്പോള്‍ പിടിച്ചിട്ടു. ആലപ്പുഴ ഭാഗത്തുനിന്നും വന്ന ഏക്‌സ്പ്രസ് തീവണ്ടി കടത്തിവിടുന്നതിനുവേണ്ടിയായിരുന്നു ഇത്. ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും തീവണ്ടി പുറപ്പെടാത്തതിനെ തുടര്‍ന്ന് പാസഞ്ചറിലെ യാത്രക്കാര്‍ ക്ഷുഭിതരായി റെയില്‍ പാളത്തില്‍ കുത്തിയിരുന്നു. ഇതിനിടെ എറണാകുളത്തേക്കെത്തിയ എക്‌സ്പ്രസ് തീവണ്ടി റയില്‍പാളത്തില്‍ കുത്തിയിരുന്ന യാത്രക്കാര്‍ തടഞ്ഞിട്ടു. ക്ഷുഭിതരായ യാത്രക്കാര്‍ തീവണ്ടി കടത്തിവിടാന്‍ തയ്യാറായില്ല. തുടര്‍ന്ന് പനങ്ങാട് പോലിസ് സ്ഥലത്തെത്തി യാത്രക്കാരെ ശാന്തരാക്കിയശേഷം ഏഴേ മുക്കാലോടെ എക്‌സ്പ്രസ് വണ്ടിയും, പിന്നീട് പാസഞ്ചര്‍ തീവണ്ടിയും കടത്തിവിടുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് കുമ്പളത്തെ രണ്ട് റയില്‍വേ ഗേറ്റുകളും ഒരു മണിക്കൂറിലേറെ അടച്ചിടേണ്ടിയും വന്നു. ഇത് കുമ്പളം പടിഞ്ഞാറ് ഭാഗത്തേക്കുള്ള വാഹന യാത്രക്കാരെ സാരമായി ബാധിച്ചു. ക്ഷമകെട്ട യാത്രക്കാര്‍ കുമ്പളം സൗത്തിലെത്തി യാത്ര തുടരേണ്ടിയും വന്നു. കായംകുളം പാസഞ്ചര്‍ കുമ്പളത്ത് പിടിച്ചിടല്‍ രണ്ടാഴ്ചയായിയിട്ട് തുടര്‍ന്നിരുന്നതായി യാത്രക്കാര്‍ മുമ്പ് പരാതിപ്പെട്ടിരുന്നു. കുമ്പളത്തുനിന്നുള്ള തീവണ്ടിയാത്രക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വിഷയം കുമ്പളം സ്‌റ്റേഷന്‍ മാസ്റ്ററെ ധരിപ്പിച്ചിരുന്നതായി കുമ്പളം റസി അസോ. പ്രസിഡന്റ് എന്‍ പി മുരളീധരന്‍ പറഞ്ഞു. എന്നാല്‍ വിഷയം ഡിവിഷനല്‍ മാനേജരെ അറിയിക്കുക എന്ന മറുപടിയാണ് സ്‌റ്റേഷന്‍ മാസ്റ്റര്‍ നല്‍കിയതെന്നും റസി. ഭാരവാഹികള്‍ പറഞ്ഞു. റെയില്‍വേ അധികൃതരുടെ അനാസ്ഥയാണ് വിഷയം സങ്കീര്‍ണമാക്കിയതെന്നും നാട്ടുകാര്‍ പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day