|    Dec 5 Mon, 2016 2:00 pm
FLASH NEWS

കുമരകത്ത് നാട്ടുകാര്‍ക്ക് അദ്ഭുത കാഴ്ചയായി ഭീമന്‍ മഞ്ഞക്കൂരി

Published : 12th November 2016 | Posted By: SMR

കുമരകം: മെത്രാന്‍കായലില്‍ നിന്നു ലഭിച്ച ഭീമന്‍ മഞ്ഞക്കൂരി ഇന്നലെ രാവിലെ കുമരകം മാര്‍ക്കറ്റിലെത്തിയ നാട്ടുകാര്‍ക്ക് അദ്ഭുത കാഴ്ചയായി. ഏറിയാല്‍ അരക്കിലോ വരെ മാത്രം തൂക്കം വരുന്ന മല്‍സ്യമാണ് മഞ്ഞക്കൂരി. എന്നാല്‍ എട്ടു വര്‍ഷമായി തരിശായി കിടക്കുന്ന മെത്രാന്‍കായലില്‍ കിടന്നു വളര്‍ന്ന് രണ്ടു കിലോ 65 ഗ്രാം തൂക്കമുള്ള ഭീമന്‍ മഞ്ഞക്കൂരിയെയാണ് മല്‍സ്യ തൊഴിലാളിയായ നിതിന്‍ കുത്തിപ്പിടിച്ചത്. കുമരകം മല്‍സ്യ മാര്‍ക്കറ്റിലെ എ വണ്‍ കോള്‍ഡ് സ്‌റ്റോറില്‍ വില്‍ക്കാനെത്തിച്ച് തൂക്കിയപ്പോള്‍ ഇതിന്റെ തൂക്കം കണ്ട് കടയുടമയും തൊഴിലാളികളും അല്‍ഭുതപ്പെട്ടു. മാര്‍ക്കറ്റില്‍ കിലോയ്ക്ക് 150 രൂപ മുതല്‍ 200 രൂപവരെയാണ് മഞ്ഞക്കൂരിയുടെ വില. എന്നാല്‍ ഈ ഭീമന്‍ കൂരിക്ക് കട ഉടമ നല്‍കേണ്ടിവന്നത് 400 രൂപ.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day