|    Dec 4 Sun, 2016 1:40 pm

കുപ്രസിദ്ധ മോഷ്ടാവ് കാക്ക ഷാജി പിടിയില്‍

Published : 8th November 2016 | Posted By: SMR

പൊന്നാനി: നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പിടിയിലായി. താനൂര്‍ ഓട്ടുംപുറം സ്വദേശി കുഞ്ഞാലകത്ത് ഷാജിയെ (കാക്ക ഷാജി-32) യാണ് പൊന്നാനി എസ്‌ഐ ശശീന്ദ്രന്‍ അറസ്റ്റ് ചെയ്തത്. ഇന്നലെ പുലര്‍ച്ചെ അഞ്ചോടെ പൊന്നാനി ബസ്് സ്റ്റാന്റില്‍ സംശയാസ്പദമായ രീതിയില്‍ കണ്ട ഇയാളെ പൊന്നാനി പോലിസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. മൂന്നു ദിവസം മുമ്പ് പൊന്നാനി പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ കാലടിയിലുള്ള ഒരു വീട്ടില്‍ നിന്നു മൂന്നു പവന്‍ തൂക്കം വരുന്ന സ്വര്‍ണമാല പൊട്ടിച്ച കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പൊന്നാനി പോലിസ് ഇന്‍സ്‌പെക്ടര്‍ എ ജെ ജോണ്‍സന്റെ നേതൃത്വത്തില്‍ പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ ശശീന്ദ്രന്‍ മേലയില്‍, വളാഞ്ചേരി ക്രൈം സ്‌ക്വാഡ് എന്നിവരടങ്ങിയ സംഘമാണു പ്രതിയെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതില്‍നിന്നു ലഭിച്ച മറുപടികളിലെ വൈരുധ്യത്തെ തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തിലാണു പൊന്നാനിയില്‍ തന്നെ നടന്ന മോഷണക്കേസുകളുടെ ചുരുളഴിഞ്ഞത്. മൂന്നു ദിവസം മുമ്പ് പൊന്നാനി പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ കാലടിയിലുള്ള ഒരു വീട്ടില്‍ നിന്നു വീട്ടമ്മയുടെ മൂന്നു പവന്‍ തൂക്കം വരുന്ന സ്വര്‍ണ മാല പൊട്ടിച്ചതുള്‍പ്പെടെ മറ്റു ചില മോഷണക്കേസുകളിലും ഇയാള്‍ക്കു പങ്കുള്ളതായി സംശയിക്കുന്നു. കാലടിയില്‍ നിന്നു മോഷണം പോയ മാല പാലക്കാട് ജില്ലയിലെ തൂതയിലുള്ള പ്രതിയുടെ ഭാര്യവീട്ടില്‍ നിന്നു പോലിസ് കണ്ടെടുത്തു. കുറ്റിപ്പുറം പോലിസ് സ്‌റ്റേഷന്‍ പരിധിയിലുള്ള തവനൂരിലെ ഒരു വീട്ടില്‍ നിന്നു മോഷ്ടിച്ച 45,000 രൂപ വില വരുന്ന മൊബൈല്‍ ഫോണും പോലിസ് ഇയാളില്‍ നിന്നു കണ്ടെടുത്തു. വീടിന്റെ തുറന്നുകിടക്കുന്ന ജനലിലൂടെ സ്ത്രീകളുടെ കഴുത്തിലും കാലിലുമുള്ള ആഭരണങ്ങള്‍ പൊട്ടിച്ചെടുക്കുകയും ചാര്‍ജ് ചെയ്യാന്‍ വച്ചിരിക്കുന്ന മൊബൈല്‍ ഫോണും കൈയെത്തുംദൂരത്തു വയ്ക്കുന്ന പണവും മോഷ്ടിക്കുകയാണ്്് ഇയാളുടെ ശൈലി. കോടതി പ്രതിയെ റിമാന്റ്് ചെയ്തു. മറ്റു കേസുകളില്‍ അന്വേഷണം നടത്തുന്നതിനായി ഇയാളെ കസ്റ്റഡിയില്‍ ലഭിക്കാനായി പോലിസ് ഉടന്‍ അപേക്ഷ നല്‍കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day