|    Dec 11 Sun, 2016 1:32 pm
FLASH NEWS

കുപ്പിവെള്ള കമ്പനിക്കെതിരേ പ്രതിഷേധം ശക്തം

Published : 26th November 2016 | Posted By: SMR

പൂക്കോട്ടുംപാടം: അമരമ്പലം പഞ്ചായത്തിലെ പാറക്കപ്പാടത്ത് പ്രവര്‍ത്തനമാരംഭിക്കാന്‍ പോവുന്ന കുപ്പിവെള്ള കമ്പനിക്കെതിരേ ജനരോഷം ശക്തമാവുന്നു. പ്രദേശവാസികളും രാഷട്രീയ സാംസ്‌കാരിക പരിസ്ഥിതി പ്രവര്‍ത്തകരുമടക്കമുള്ളവരുടെ നേതൃത്വത്തില്‍ ജനകീയ സമിതി രൂപീകരിച്ചാണ് കമ്പനിക്കെതിരേ പ്രതിഷേധം ആരംഭിച്ചത്. പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സായ കോട്ടപ്പുഴയുടെ തീരത്ത് വന്‍തോതില്‍ ജലം ഊറ്റിയെടുക്കുന്ന കുപ്പിവെള്ള കമ്പനി വരുന്നതോടെ ആയിരക്കണക്കിന് ആളുകള്‍ക്ക് ഉപയോഗപ്പെടുന്ന കോട്ടപ്പുഴയിലെ ജലനിരപ്പ് വന്‍തോതില്‍ കുറയുന്നതിനും അതിന്റെ ഫലമായി പ്രദേശത്തെ കിണറുകളിലും മറ്റും വെള്ളം ലഭിക്കാത്ത അവസ്ഥയുമുണ്ടാവും. കുപ്പിവെള്ള കമ്പനി സോഫ്റ്റ് ഡ്രിങ്ക് വ്യവസായം കൂടി ആരംഭിക്കുന്നതോടെ പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകള്‍ മലിനപ്പെടാനും സാധ്യതയുണ്ട്. ഒരുമാസം മുമ്പ് വെള്ളക്കമ്പനിക്കാര്‍ പാറക്കപ്പാടത്ത് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച സമയത്ത് പിന്തിരിയണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ ഉടമകളെ സമീപിച്ചിരുന്നു. പഞ്ചായത്ത് സെക്രട്ടറി, കലക്ടര്‍ എന്നിവര്‍ക്കു രേഖാമൂലം പരാതികളും നല്‍കിയിരുന്നു. അതിനുശേഷവും വെള്ളക്കമ്പനി ഉടമകള്‍ ഗ്രീന്‍ ചാനല്‍ വഴി കമ്പനിയുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുന്ന സാഹചര്യത്തിലാണ് ജനകീയ സമിതി പ്രതിഷേധം ശക്തമാക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ഇന്ന് പാറക്കപ്പാടം അങ്കണവാടിക്കു സമീപം പൊതുയോഗവും ബഹുജനറാലിയും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമരംസമിതി ചെയര്‍മാന്‍ നൊട്ടത്ത് മുഹമ്മദ്, കണ്‍വീനര്‍ കെ വി രാധാകൃഷ്ണന്‍, കെ വിനോദ്, എം അഷ്‌റഫ് എന്ന നാണിപ്പ, പി സജില്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക