|    Dec 8 Thu, 2016 3:18 pm
FLASH NEWS

കുപ്പം പാലത്തില്‍ ചരക്കുലോറികള്‍ കുടുങ്ങി; ഗതാഗതം സ്തംഭിച്ചു

Published : 10th November 2016 | Posted By: SMR

തളിപ്പറമ്പ്: കൂറ്റന്‍ ടാങ്കുകളുമായി എത്തിയ ലോറികള്‍ കുപ്പം പാലത്തില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. ഇന്നലെ പുലര്‍ച്ചെ നാലോടെയാണ് സംഭവം. കൂറ്റന്‍ ടാങ്കുകളുമായി പോവുന്ന രണ്ടുലോറികള്‍ പാലത്തിന്റെ കമാനത്തില്‍ തട്ടി നില്‍ക്കുകയായിരുന്നു. കുപ്പം ഖലാസികളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ പരിശ്രമത്തിനൊടുവില്‍ കുടുങ്ങിയ ലോറികള്‍ മാറ്റി. അഗ്നിശമന സേനയും പോലിസുമെത്തി ടയറിന്റെ കാറ്റഴിച്ചു വിട്ടാണ് ലോറികളുടെ ഉയരം കുറച്ചത്. അപ്പോഴേക്കും ധര്‍മശാല വരെ വാഹനങ്ങളുടെ നീണ്ടനിര പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നീട് ലോറികളെ മാറ്റി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day